തന്റെ പുതിയ ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലാണെന്ന് സംവിധായകന് പ്രസാദ് നൂറനാട്. കാശ്മീരിലെ കഠ്വ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘ചിലപ്പോൾ പെൺകുട്ടി’ എന്ന ചിത്രത്തിന്റെ പ്രതിസന്ധിയ്ക്ക് പിന്നില്‍ സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ട സെൻസറിങ് പ്രശ്നങ്ങളാണെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ സംവിധായകന് പറയുന്നു.
സംവിധായകന്റെ കുറിപ്പ് പൂര്‍ണ്ണ രൂപം
എല്ലാ നന്മയുള്ള സിനിമാ സ്നേഹികളും ക്ഷമിക്കണം ചിലപ്പോൾ പെൺകുട്ടി നവംബർ 23ന് റിലീസ് ചെയ്യാൻ കഴിയില്ല.. ഓഗസ്റ്റിൽ റിലീസ് ചെയ്യാൻ തീരുമാനിച്ച ചിത്രം പ്രളയത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു… പിന്നീട് ചിത്രം വിതരണത്തിനു സഹായമായി വൈശാഖ് രാജ് സിനിമാസ് തയാറായി ചിത്രം ഒരുങ്ങി
ആദ്യം നവംബർ 16 റിലീസ് തീരുമാനിച്ചു! അനിമൽ വെൽഫയർ ബോഡിന്റ എൻഒസി കിട്ടാൻ വൈകിയതിനാൽ 23ലേക്ക് റിലീസ് മാറ്റി . മനുഷ്യരെ കുഴപ്പിക്കുന്ന നമ്മുടെ നിയമ സംവിധാനങ്ങളിൽ പെട്ടു പല സിനിമക്കാരും വലയുകയാണ്…
ചിലപ്പോൾ പെൺകുട്ടിയിൽ മൃഗങ്ങളെ ദ്രോഹിക്കുന്ന യാതൊരു വിധമോശം രംഗങ്ങളോ ഇല്ല.. മനുഷ്യരേക്കാൾ കരുണയും കരുതലുമുള്ളതാണ് ജന്തുക്കൾ എന്നു ചൂണ്ടി കാണിക്കുന്ന രംഗങ്ങളാണ്… സിനിമയിൽ നിന്നു ഇതു നീക്കം ചെയ്യാനും കഴിയാത്തതാണ്… കോടികൾ മുടക്കി സിനിമ ചെയ്യുന്നവർക്ക് ഇതിനു യാതൊരു ബുദ്ധിമുട്ടുകളും സംഭവിക്കുന്നില്ല.. എല്ലാം ശുഭമായി നവംബർ 30 തിന് ചിത്രം റിലീസ് ചെയ്യാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു… ഈശ്വരൻ അനുഗ്രഹിക്കട്ടെ
Post Your Comments