
തിരക്കഥാകരുത്തായി എത്തുകയും നായകനായി തിളങ്ങുകയും ചെയ്ത വിഷ്ണു ഉണ്ണികൃഷ്ണന്റെ ഏറ്റവും പുതിയ ചിത്രം നിത്യഹരിത നായകന് തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യം നായകനായ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രം ഇന്നും ആരാധകരുടെ പ്രിയ ചിത്രങ്ങളില്‍ ഒന്നാണ്. ലളിതമായ ഹാസ്യാവിഷ്കരണത്തിലൂടെ കഥ പറഞ്ഞ ഈ ചിത്രത്തിലെ ‘രതീഷ്… എണീക്കു രതീഷ് ഇങ്ങനെ കിടന്ന് ഉറങ്ങാമോ…’എന്ന ഹിറ്റായ ഡയലോഗിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്.
വിഷ്ണുവിന്റെ വാക്കുകള്‍ ഇങ്ങനെ… ‘ഞങ്ങളുടെ ജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ തന്നെയാണ് ആ സിനിമയിലെ തമാശകളും. കൂട്ടുകാര്‍ക്കിടയില്‍ ഞങ്ങള്‍ പറയുന്നതാണ്, ഒരു ഷര്‍ട്ട് എടുത്തിട്ട് ശരിയായില്ലെങ്കില്‍ രതീഷായി പോയി എന്ന്. അത് സിനിമയില്‍ ഉപയോഗിച്ച് നോക്കി. എന്നാല്‍ അത് സിനിമയില്‍ എങ്ങനെ ക്ലിക്കാകും എന്നുള്ള സംശയമുണ്ടായിരുന്നു. എന്നാല്‍ ആ പ്രയോഗം ഏറെ ജനപ്രീതി നേടി എന്നതില്‍ സന്തോഷം’.
Post Your Comments