മമ്മൂട്ടി ചിത്രം കസബയിലെ നടി നേഹ സക്സേന മലയാളികളുടെ പ്രിയതാരമാണ്. വാട്സാപ്പിലൂടെ തന്നോട് മോശമായ ഭാഷയില്‍ സംസാരിച്ച യുവാവിന് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് താരം. നേഹയുടെ പി ആര് മാനേജറിന് യുവാവ് അയച്ച സന്ദേശം ദുബായിയില്‍ ഒരു രാത്രി നേഹയെ കിട്ടുമോ എന്നായിരുന്നു. ഈ ചോദ്യത്തിന്റെ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ശേഷം ഇയാളെ കണ്ടെത്താന്സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ് നേഹ.
വാട്സാപ്പ് ചാറ്റിനൊപ്പം സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ കൈകാര്യം ചെയ്യുന്ന മറ്റ് പ്രൊഫൈലുകളുടെയും അബുദാബിയിലെ ഇയാളുടെ അഡ്രസ്സു സഹിതമാണ് നേഹയുടെ പോസ്റ്റ്. എല്‍സണ്‍ എന്ന പേരിലുള്ള യുവാവിന്റെ അക്കൗണ്ട് വിവരങ്ങളാണ് നടി പങ്കുവച്ചത്. ഇത്തരത്തിലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നും സ്ത്രീകളോടുള്ള ഇയാളുടെ സമീപനം ഇയാളുടെ കുടുംബം തിരിച്ചറിയണമെന്നും നേഹ പറയുന്നു. എന്നാല്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ഇത്തരത്തിലൊരു സന്ദേശം താന്‍ അയച്ചതല്ല അയക്കുകയുമില്ല എന്നും പറഞ്ഞുകൊണ്ട് യുവാവ് രംഗത്തെത്തി.
താന്‍ ഈ വിവരങ്ങള്‍ പുറത്തുപറഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് യുവാവ് മറുപടിയുമായി എത്തിയതെന്ന് വിമര്‍ശിച്ച നടി ഇതിനിടയില്‍ പല തവണ പലരാല്‍ താന്‍ യുവാവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നെന്നും വ്യക്തമാക്കി. കൂടാതെ യുവാവിന്റെ ഭാര്യയെ താന്‍ വിളിച്ചിരുന്നെന്നും അവര്‍ ഈ വിഷയത്തെക്കുറിച്ച് ഒന്നും അറിയാത്ത രീതിയിലാണ് തന്നോട് സംസാരിച്ചതെന്നും വ്യക്തമാക്കി.
Post Your Comments