
മലയാളത്തിന്റെ ഹാസ്യ താരം ധര്മ്മജന് നടനില്‍ നിന്നും നിര്‍മ്മാതാവായി ചുവടു വച്ച് കഴിഞ്ഞു. വിഷ്ണു ഉണ്ണികൃഷ്ണന് നായകനായി എത്തിയ നിത്യ ഹരിതനായകനിലൂടെ നിര്‍മ്മാതായ ധര്മ്മജന് നടന് ദിലീപിന്റെ ബിനാമിയാണോ എന്ന് പലരും ചോദിച്ചിരുന്നുവെന്ന് പറയുന്നു. ധർമജൻ എങ്ങനെ നിർമാതാവായി ഇതിനും മാത്രം പൈസ ചേട്ടന്റെ കയ്യിൽ ഉണ്ടോ? പൈസ ദിലീപ് ഇറക്കുന്നതാണോ എന്നൊക്കെ പലരും അന്വേഷിച്ചിരുന്നു. ഇതിനെല്ലാം മറുപടി പറയുകയാണ് ധര്മ്മജന്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘ഇതുപോലുള്ള ചോദ്യങ്ങൾ എന്നോട് നിരവധി ആളുകൾ ചോദിച്ചിട്ടുണ്ട്. ദിലീപാണോ ചേട്ടന്റെ സിനിമകളുടെ നിർമാതാവ്, ധർമജൻ ഒരു ബിനാമിയാണോ എന്നൊക്കെ ചോദിച്ചു. ഒരിക്കലും അല്ല കേട്ടോ, ദിലീപേട്ടന് ഇതെക്കുറിച്ച് അറിയാൻ പോലും വഴിയില്ല. നിർമാതാവായത് വലിയ കാശായതുകൊണ്ടൊന്നുമല്ല. രണ്ട് നല്ല സുഹൃത്തുക്കൾ കാശുമുടക്കാൻ വന്നു, ഒപ്പം ഞാനും കാശുമുടക്കി. സിനിമ നിങ്ങൾ കണ്ട് തിയറ്ററിൽ പോയി വിജയിപ്പിച്ചാലേ എനിക്കു മുടക്കിയ കാശ് തിരിച്ചുകിട്ടൂ’.
താന്‍ നിർമാതാവായ ആദ്യ ചിത്രത്തിൽ സുഹൃത്തായ രമേശ് പിഷാരടിയെ നായകനാക്കാത്തത് എന്തുകൊണ്ടെന്നും ധര്മ്മജന് പറയുന്നുണ്ട്. ‘ഞാൻ ഉണ്ടാക്കിയ കാശ് എനിക്ക് നശിപ്പിക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണ്.’
Post Your Comments