
തെന്നിന്ത്യന്‍ താരം വിജയ് ആരാധകരുടെ പ്രിയ നടനാണ്. വിജയുടെ എക്കാലത്തെയും ഹിറ്റ് ചിത്രം ഖുശിയുടെ രണ്ടാം ഭാഗം വരുന്നതായി റിപ്പോര്‍ട്ട്. ആദ്യ ഭാഗത്തെ പോലെ രണ്ടാം ഭാഗത്തിലും വിജയ് തന്നെയാണ് നായകന്‍. പക്ഷെ നായിക ജ്യോതിക ആയിരിക്കുമോ എന്നാ ആകാംഷയിലാണ് ആരാധകര്‍. ഈ അവസരത്തില്‍ പ്രതികരണവുമായി ജ്യോതിക രംഗത്ത്.
ഖുഷിയെക്കുറിച്ച് പുറത്തു വന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ചിത്രത്തിന്റെ ഭാഗമാകുക തന്നെ ചെയ്യും. എന്നാല്‍ കഥാപാത്രം പക്വതയുളളതും ബുദ്ധിമതിയുമായിരിക്കണമെന്നുള്ള ഒരു നിബന്ധനയുണ്ടെന്ന് ജ്യോതിക പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
സൂര്യയുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത ജ്യോതിക മികച്ച ചിത്രങ്ങളിലൂടെ രണ്ടാം വരവ് ആഘോഷമാക്കുകയാണ്. നായിക പ്രധാന്യമുളള ചിത്രങ്ങളിലാണ് ജ്യോതികയുടെ ശ്രദ്ധ.
Post Your Comments