GeneralLatest NewsMollywood

വിപ്ലവകരമായൊരു നിമിഷം; ബ്രാഹ്മണനായ മനുഷ്യന്‍ ആദ്യമായി മീൻ കച്ചവടത്തിലേയ്ക്ക്; സലിം കുമാറിന്റെ പ്രസംഗം വൈറല്‍

ഇപ്പോള്‍ സിനിമാ മേഖലയില്‍ ചര്‍ച്ച നടന്‍ ധർമജൻ ബോൾഗാട്ടി ആരംഭിച്ച ‘ധർമൂസ് ഫിഷ് ഹബ്’ ആണ്. ധര്‍മ്മജന്റെ മത്സ്യവിൽപന ശൃംഖലയില്‍ നിരവധി താരങ്ങള്‍ പങ്കാളികളാണ്. രമേഷ് പിഷാരടിയും കലാഭവൻ പ്രസാദും ചേര്‍ന്നു ആരംഭിച്ച ധർമൂസ് ഫിഷ് ഹബിന്റെ പുതിയ ഫ്രാഞ്ചൈസി ഉദ്ഘാടനം ചെയ്തത് നടന്‍ സലിം കുമാർ ആയിരുന്നു. വെണ്ണലയില്‍ നടന്ന ചടങ്ങില്‍ ടിനി ടോം, കലാഭവൻ ഷാജോൺ തുടങ്ങിയവർ പങ്കെടുത്തു.

ഉദ്ഘാടനത്തിനു ശേഷം സലിം കുമാര്‍ നടത്തിയ ചിരിപ്രസംഗമാണ് ഇപ്പോള്‍ വൈറല്‍. ” പിഷാരടി എന്റെ ശിഷ്യനും പ്രസാദ് ഏട്ടൻ എന്റെ ആശാനുമാണ്. ഇതൊരു ചരിത്രനിമിഷമാണെന്നു ഞാൻ പറയും. കാരണം ബ്രാഹ്മണനായ മനുഷ്യന്‍ ലോകത്തിൽ ആദ്യമായി മീൻ കച്ചവടം തുടങ്ങിയിരിക്കുന്നു. വളരെ വിപ്ലവകരമായൊരു നിമിഷത്തിനാണ് നിങ്ങൾ സാക്ഷ്യം വഹിക്കുന്നത്. ധർമൂസ് എന്നാണ് കടയുടെ പേര്. മത്സ്യത്തിന്റെ കാര്യത്തിൽ ധർമജന്‍ ഇപ്പോൾ മുകേഷ് അംബാനിയെപ്പോലെയാണ്. അടുത്തത് ടിനി ടോം തുടങ്ങാൻ പോകുന്നു. നാദിർഷായും ദിലീപും കൂടി കളമശേരിയിൽ തുടങ്ങുന്നു. അങ്ങനെ സിനിമാക്കാര് മുഴുവൻ മീൻ കച്ചവടത്തിനു ഇറങ്ങുകയാണ്”

shortlink

Related Articles

Post Your Comments


Back to top button