
പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി വിദേശ ഷോയ്ക്ക് ഒരുങ്ങുകയാണ് മലയാള താര സംഘടന. പ്രളയദുരിതാശ്വാസത്തിനുള്ള നിധിയിലേക്ക് സംഭാവന ശേഖരിക്കുന്നതിനായി നടത്തുന്ന താര നിശയില്‍ നടന് ദിലീപിനെ പങ്കെടുപ്പിക്കില്ലെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. അമ്മയില്‍ അംഗമല്ലാത്ത നിലയില്‍ ദിലീപിന് പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനുള്ള’ ഒന്നാണ് നമ്മള്’ ഷോ ഡിസംബര്‍ ഏഴിനാണ് അബുദാബിയില്‍ നടക്കുന്നത്.
ഇന്ത്യയില്‍ ഇപ്പോള്‍ വ്യാപകമായി പടരുന്ന മീ ടൂ ക്യാമ്പയില്‍ ചിലര്‍ ഫാഷനായി ആണ് കാണുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു. ”മീ ടൂ ഒരു താല്കാലിക പ്രതിഭാസമാണ്. അതിനെ ഒരു മൂവ്മെന്റ് എന്ന് വിളിച്ചുകൂടാ. ചിലര്‍ അത് ഫാഷനായി കാണുകയാണ്. അത് അല്പകാലം തുടരും. പിന്നീട് അവസാനിക്കും. മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ല” മോഹന്‍ലാല്‍ വ്യക്തമാക്കി. വനിതാ താരങ്ങളുമായി നിലവില്‍ പ്രശ്നങ്ങളൊന്നുമില്ല. അമ്മ അവരെ ആദരിക്കുന്നതായും മോഹന്‍ലാല്‍ ലാല്‍ പറഞ്ഞു
Post Your Comments