GeneralLatest NewsMollywood

കൂടെ അഭിനയിച്ച നടിമാരോട് പ്രണയം? മമ്മൂട്ടി തുറന്നു പറയുന്നു

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ സിനിമാ ജീവിതത്തിലെ ചില സംഭവങ്ങളെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു. സിനിമയില്‍ ഒത്തിരി പ്രണയ രംഗങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം കൂടെ അഭിനയിച്ച നടിമാരോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടിയില്‍ ആരാധകര്‍ അമ്പരപ്പില്‍

ഒരു സ്വകാര്യ ചാനലില്‍ നല്‍കിയ അഭിമുഖ പരിപാടിയില്‍ കൂടെ അഭിനയിച്ച നടിമാരോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നല്‍കിയ ഉത്തരം ഇങ്ങനെ.. ”ഒരുപാട് പ്രായമായാണ് സിനിമയിലേക്ക് വന്നതെന്നും അതുകൊണ്ട് തന്നോടാര്‍ക്കും പ്രേമം തോന്നിയിട്ടില്ല, തനിക്കും ആരോടും തോന്നിയിട്ടില്ല” കൂടാതെ അഭിമുഖങ്ങളില്‍ നുണ പറയാറുണ്ടോ എന്ന് ചോദിച്ചാല്‍ കള്ളചോദ്യങ്ങള്‍ക്ക് കള്ള ഉത്തരമേ പറയാറുള്ളൂ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചതില്‍ ഖേദം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ ചോദിക്കരുതെന്നും മമ്മൂട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button