
സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായ ഒരു വീഡിയോയുടെ തലക്കെട്ട് ‘ഉണ്ണി മുകുന്ദനെ ഭർത്താവാക്കാൻ പോകുന്ന യുവനടി ഇതാണ്’.അതോടെ ചര്‍ച്ച നടന്‍ ഉണ്ണി മുകുന്ദന്‍ വിവാഹിതനാകുന്നോ എന്നായി ആരാധക സംശയം. എന്നാല്‍ അനാവശ്യ വ്യാഖ്യാനങ്ങള്‍ അതിര് കടന്നപ്പോള്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ടെലിവിഷൻ താരം സ്വാതി നിത്യാനന്ദ.
സ്വാതിയുടെ വാക്കുകള്‍ ഇങ്ങനെ.. ‘‘പലരും വിളിക്കുന്നു പലതും ചോദിക്കുന്നു. എനിക്കൊന്നുമറിയില്ല. വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ പലതും വേദനിപ്പിക്കുന്നതാണ്. ഉണ്ണി മുകുന്ദനോട് നടനെന്ന നിലയിൽ ഇഷ്ടവും ആരാധനയുമൊക്കെയുണ്ട്. അല്ലാതെ ഇപ്പോൾ പലരും പ്രചരിപ്പിക്കുന്നതു പോലെ എനിക്ക് ഉണ്ണിയെ കല്യാണം കഴിക്കണം പ്രണയിക്കണം എന്നൊന്നുമില്ല. ചാനൽ പരിപാടിയിൽ ഒരു തമാശയ്ക്ക് പറഞ്ഞതാണ്. അതിത്ര വലിയ പുകിലാകുമെന്നു പ്രതീക്ഷിച്ചില്ല’’.
Post Your Comments