സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തിയ പരമ്പരാഗത ഇന്ത്യ വധുവായി ബോളിവുഡ് താര സുന്ദരി ദീപിക തിരിച്ചെത്തി. ഇറ്റലിയിലെ രാജകീയ കല്ല്യാണ ആഘോഷം കഴിഞ്ഞ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും ഇന്ന് രാവിലെ മുംബൈ വിമാനത്താവളത്തിലെത്തി.
സുരക്ഷാസന്നാഹത്തിന്റെ മറവില്‍, ഫോട്ടോ പോലും പുറത്തുവിടാതെ അതീവ രഹസ്യമായാണ് ഇറ്റലിയില്‍ വിവാഹം നടത്തിയത്. എന്നാല്‍ വിമാനത്താവളത്തില്‍ തങ്ങളെ കാണാന്‍ കാത്തുനിന്നവരെ കൈവീശി കാണിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്താണ് ഇരുവരും വിമാനത്താവളത്തില്‍ നിന്നുമിറങ്ങിയത്.
ബീജ് നിറത്തിലുള്ള കുര്‍ത്തയും ആനകളുടെ ചിത്രം ആലേഖനം ചെയ്ത പിങ്ക് ജാക്കറ്റും ധരിച്ചായിരുന്നു രണ്‍വീര്‍. ബീജ് കളര്‍ ചുരിദാറായിരുന്നു ദീപികയുടെ വേഷം. എംബ്രോയിഡറി ചെയ്ത ചുവന്ന ഷാളുമുയായിരുന്നു ദീപികയ്ക്ക്. മുംബൈയിലെ രണ്‍വീറിന്റെ വീടായ ഭാവ്നായി റെസിഡന്സിയിലേയ്ക്കാണ് ഇരുവരും പോയത്. ഇവിടെയും വന്‍ ആരാധകര്‍ കാത്തുനിന്നിരുന്നു.
WATCH: Ranveer Singh and Deepika Padukone at Ranveer Singh’s residence in Mumbai. They got married earlier this week in Italy’s Lombardy pic.twitter.com/kgaiq87WTO
— ANI (@ANI) November 18, 2018
Post Your Comments