അടുത്തിടെ തീയറ്ററിലെത്തി വന്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ് 96. തൃഷയും വിജയ് സേതുപതിയും മുഖ്യ വേഷത്തില്‍ എത്തിയ ഈ ചിത്രം ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയിയുടെ അവസാന ചിത്രമാകുമോ എന്ന സംശയത്തിലാണ് തെന്നിന്ത്യന്‍ സിനിമാ ലോകം.
ഗാനരചയിതാവ് വൈരമുത്തുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ചതിന്റെ പേരില്‍ വിമര്‍ശനം നേരിട്ട ചിന്മയിയെ ഡബ്ബിംഗ് കലാകാരന്മാരുടെ സംഘടനയില്‍നിന്നും പുറത്താക്കി. അംഗത്വഫീസ് അടയ്ക്കാത്തതിനാലാണ് ചിന്മയിയെ പുറത്താക്കിയതെന്നാണ് സംഘടന നല്കുന്ന വിശദീകരണം.
അതേസമയം, തനിക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് പുറത്താക്കല്‍ നടപടിയെന്ന് ചിന്മയി പറഞ്ഞു. ലൈംഗിക ആരോപണം ഉയര്‍ത്തിയതിന്റെ പേരില്‍ സംഘടനയുടെ പ്രതികാര നടപടിയാണിതെന്നും വിമര്‍ശനം.
Post Your Comments