നൃത്ത വിദ്യാര്‍ത്ഥികളെ ലൈംഗികവൃത്തിയ്ക്ക് വിദേശങ്ങളില്‍ എത്തിച്ച നൃത്ത സംവിധായിക അറസ്റ്റില്‍. അന്ധേരിയില്‍ നൃത്ത വിദ്യാലയം നടത്തുന്ന ബോളിവുഡ് നൃത്ത സംവിധായിക ആഗ്നസ് ഹാമില്ട്ടണ് ആണ് മുംബൈ ക്രൈംബ്രാഞ്ചിന്റെ പിടിയില്‍ ആയിരിക്കുന്നത്.
വിദേശത്ത് ഡാന്‍സ് ബാറുകളില്‍ എത്തിയാല്‍ ഒരുപാട് പണം സമ്പാദിക്കാം എന്ന് തെറ്റിദ്ധരിപ്പിച്ചു വിദ്യാര്‍ഥികളെ വിദേശ വേശ്യാലയങ്ങളില്‍ എത്തിക്കുകയായിരുന്നു ഇവരുടെ പ്രധാന പരിപാടി. ഒരാള്‍ക്ക് 40000 രൂപവരെയാണ് ഹാല്‍മില്‍ട്ടന്റെ പ്രതിഫലം.
ഒരുപാട് ബോളിവുഡ് താരങ്ങളുമായി ബന്ധമുണ്ടെന്നും പറയപ്പെടുന്ന ഇവര്‍ പല പ്രമുഖ നടന്മാരോടും രാഷ്ട്രീയക്കാരോടും ഒപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇവരുടെ ചതിക്കുഴിയില്‍ നിരവധി പെണ്‍കുട്ടികള്‍ പെട്ടതായാണ് വിവരം. ആഗ്നസിന്റെ ഉന്നത തല ബന്ധങ്ങളും അന്വേഷണ വിധേയമാക്കും.
Post Your Comments