GeneralLatest NewsMollywood

ദിലീപ്- കാവ്യ ദമ്പതികളുടെ കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ്; ചിത്രങ്ങള്‍ പങ്കുവെച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ്‌

കഴിഞ്ഞ വിജയദശമി ദിനത്തില്‍ നടന്‍ ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞു ജനിച്ചത് ആരാധകരേ അറിയിച്ചത് നടന്‍ ദിലീപ് തന്നെയായിരുന്നു. അമ്മയായ ശേഷമുള്ള കാവ്യ മാധവന്റെ ആദ്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കാവ്യയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണിയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ കാവ്യയ്ക്കും ദിലീപിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.

‘കുഞ്ഞുവാവയ്‌ക്കൊപ്പം ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ജീവിക്കാന്‍ എല്ലാവിധ ആശംസകളും. 28-ാം ദിവസം കുഞ്ഞിന്റെ പേരിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റിയതില്‍ സന്തോഷമാണ്. സുന്ദരിയായ മമ്മയും എന്റെ അടുത്ത സുഹൃത്തും, ഉണ്ണി ചിത്രം പങ്കുവെച്ച് കൊണ്ട് പറഞ്ഞു. കാവ്യയുടെ വിവാഹത്തിന് മേക്കപ്പ് ഒരുക്കിയത് ഉണ്ണിയായിരുന്നു.

എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു എന്ന വാര്‍ത്ത ഔദ്യോഗികമായി അറിയിച്ച ദിലീപ് അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണമെന്നും പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button