തെന്നിന്ത്യന്‍ നടി അക്ഷരയുടെ അടിവസ്ത്രത്തിലുള്ള, സ്വകാര്യ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. താരത്തിന്റെ മുന്കാമുകന് തനുജ് വീര്‍വാണിയെ ചോദ്യം ചെയ്യുമെന്നു റിപ്പോര്‍ട്ട്.
സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് നടി മുംബൈ പോലീസിലെ സൈബര്‍ സെല്‍ വിഭാഗത്തില്‍ പാരാതി നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ 2013 മുതല്‍ ഐഫോണ്‍ 6 ഉപയോഗിക്കുന്ന അക്ഷയ തന്റെ ചിത്രങ്ങള്‍ തനുജുമായി പങ്കുവയ്ച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ അദ്ദേഹത്തെ ചോദ്യം ചെയ്യും- ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് മുംബൈ മിററിനോട് പ്രതികരിച്ചു
2016 ലാണ് അക്ഷര തനുജുമായി വേര്‍പിരിയുന്നത്. അതിന്റെ വൈരാഗ്യമായിരിക്കാം ചിത്രങ്ങള്‍ പുറത്ത് വിടാനുള്ള കാരണമെന്നും പോലീസ് പറയുന്നു. എന്നാല്‍ ഇത് നിഷേധിച്ചിരിക്കുകയാണ് തനുജ്. നടി രതി അഗ്നിഹോത്രിയുടെ മകനാണ് തനുജ്
Post Your Comments