സിനിമാ ലോകത്തെ ഏറ്റവും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് മീ ടു വെളിപ്പെടുത്തല്‍. തൊഴില്‍ മേഖലയില്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു പല നടിമാരും രംഗത്ത് എത്തി. കുറ്റവാളിയാണെന്ന് തെളിയുന്നത് വരെ ഒരാള്‍ നിരപരാധിയാണ്. എന്നാല്‍ ഇരകളെ വിശ്വസിക്കണമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം സോനം കപൂര്‍. മീ ടൂ ക്യാമ്പയിനെക്കുറിച്ചും സ്ത്രീകളുടെ വെളിപ്പെടുത്തലിനെക്കുറിച്ചുമുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് സോനം ഇത് പറഞ്ഞത്.
ഒരു അഭിനേത്രിയുടെ മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെ ഒരു സ്ത്രീയില്‍ നിന്നും കേട്ട മോശം പരാമര്ശത്തെക്കുരിച്ചും താരം പങ്കുവച്ചു. നടനെതിരെ വെളിപ്പെടുത്തല്‍ നടത്തുന്നത് കേട്ട ഒരു സ്ത്രീ പറഞ്ഞത് ആയാള്‍ സുന്ദരനാണ്, അങ്ങനെ ചെയ്യേണ്ട ആവശ്യം അയാള്ക്കെന്താണെന്നാണ്. ഇരയെ വിശ്വസിക്കാത്ത നമ്മുടെ സമൂഹത്തിന്റെ സ്വഭാവമാണിതെന്നു സോനം കുറ്റപ്പെടുത്തി. കുറ്റവാളിയാണെന്ന് തെളിയുന്നത് വരെ ഒരാള്‍ നിരപരാധിയാണ്. എന്നാല്‍ ഇരയെ അവിശ്വാസത്തിലെടുക്കുന്നത് ശരിയല്ല എന്നും സ്ത്രീകളുടെ അനുഭവങ്ങളെ നിന്ദിക്കാനും മീ ടൂ മൂവ്മെന്റിനെ ഇല്ലാതാക്കാനുമാണ് ചിലര്‍ ശ്രമിക്കുന്നതെന്നും സോനം അഭിപ്രായപ്പെട്ടു.
Post Your Comments