Latest NewsMollywoodNEWSUncategorized

ക്ലാസ്സ്‌ ഓഫ് എയിറ്റീസിന്റെ ഒത്തുചേരലിൽ മമ്മുക്ക ഇല്ലാത്തതിൽ നിരാശ പ്രകടിപ്പിച്ച് ആരാധകർ

2009 മുതൽ ഇന്ത്യൻ സിനിമ ലോകം കണ്ടു വരുന്ന ഒന്നാണ് ക്ലാസ്സ്‌ ഓഫ് എയിറ്റീസ് എന്ന പേരിൽ ഉള്ള താരങ്ങളുടെ ഒത്തുചേരൽ. ആ കാലഘട്ടത്തിലെ പ്രമുഖ താരങ്ങള്‍ എല്ലാം ഒത്തുകൂടി കുറച്ചു സമയം ചിലവിടുക എന്നതാണ് കൂടിച്ചേരലിന്റെ കോണ്‍സെപ്റ്റ്. ഓരോ വര്‍ഷവും ഓരോ ഇടത്തായിരിക്കും ഒത്തുചേരല്‍. ഓരോ വർഷവും ഓരോ നിറം ആണ് പാർട്ടിയുടെ തീം. മലയാളത്തിൽ നിന്നും ജയറാമും മോഹനാലാലും ഈ കൂട്ടായിമയിലെ സജീവ പങ്കാളികൾ ആണ്. പക്ഷെ ഇതുവരെയും ഇതിൽ ഒന്നിൽ പോലും മമ്മൂട്ടി പങ്കെടുത്തിട്ടില്ല.

 

https://www.facebook.com/ShobanaTheDanseuseActress/posts/2082500635141214:0

അതിനെ നിരാശയിൽ ആണ് ആരാധകർ. അവസാനം നടന്ന ഒൻപതാമത്തെ മീറ്റിലെ ഫോട്ടോകൾ പുറത്തു വന്നപ്പോൾ ആണ് ആരാധകർ ഇക്ക എവിടെ എന്ന ചോദ്യവുമായി എത്തിയത്. കരിയറിലെ മത്സരങ്ങളേക്കാള്‍ ജീവിതത്തില്‍ സൗഹൃദത്തിന് പ്രാധാന്യം നല്‍കിയ താരങ്ങള്‍. ദക്ഷിണേന്ത്യന്‍ സിനിമയില്‍ തങ്ങളുടെ കയ്യൊപ്പു പതിപ്പിച്ച പ്രതിഭകള്‍ – അവരുടെ കൂട്ടായ്മയാണ് എയ്റ്റീസ് ക്ലബ്ബ് അഥവാ എവര്‍ഗ്രീന്‍ ക്ലബ്ബ് ’80’. 2009 ൽ സുഹാസിനിയും ലിസിയും ചേർന്നമാണ് ഇത്തരം ഒരു സംരംഭം ആരംഭിച്ചത്.

 

 

shortlink

Related Articles

Post Your Comments


Back to top button