തന്റെ ചിത്രങ്ങളിലൂടെ വ്യക്തമായ രാഷ്ട്രീയം പറയുന്ന വ്യക്തിയാണ് പാ രഞ്ജിത്ത്. ജാതിവെറിക്ക് എതിരെ അതിശക്തമായി തന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രതികരിക്കാറുണ്ട്. അവസാനം ഇറങ്ങിയ കാല, കബാലി എന്നി ചിത്രങ്ങളും അതിനു ഉദാഹരണം ആണ്. അദ്ദേഹം നിർമിച്ച പാരിയേറും പെരുമാളും വ്യക്തമായ രാഷ്ട്രീയം സംസാരിച്ച് വിജയം നേടിയ ഒന്നാണ്. ഇപ്പോൾ അദ്ദേഹം ആദിവാസി നേതാവും സ്വാതന്ത്ര്യ സമര പോരാളിയുമായിരുന്ന ബിര്‍സാ മുണ്ടയുടെ ജീവിതം സിനിമ ആക്കാൻ ഒരുങ്ങുകയാണ്. ബോളിവുഡിൽ ആണ് സിനിമ ഒരുങ്ങുന്നത്. അദ്ദേഹത്തിന്റെ ആദ്യ ബോളിവുഡ് ചിത്രമാകും ഇത്. മഹാശ്വേതാ ദേവി രചിച്ച ‘ആരണ്യേര്‍ അധികാര്‍’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ആണ് ചിത്രം ഒരുങ്ങാൻ പോകുന്നത്.
Johar to all! Elated to be making my Bollywood directorial debut with @namahpictures @shareenmantri @kishor_arora for the film on revolutionary leader #BirsaMunda.Film will be based on #MahaswetaDevi’s “Aaranyer Adhikar”(Jungle Ke Davedar).Magizhchi! https://t.co/suGebUfNaO
— pa.ranjith (@beemji) November 15, 2018
നമഹ് പിക്ചേഴ്സ് ആണ് ചിത്രം ഒരുക്കുന്നത്. അഭിനയിതാക്കളെ ഇതുവരെയും തീരുമാനിച്ചിട്ടില്ല. ബിര്‍സാ മുണ്ടയുടെ ജന്മവാര്‍ഷികദിവസമാണ് സിനിമയെ കുറിച്ച് പ്രേക്ഷകരുമായി സംവദിച്ചത്. ഇന്ത്യൻ പ്രേക്ഷകർക്ക് പുറമെ അന്താരാഷ്ട്ര പ്രേക്ഷകർക്കും ആസ്വദിക്കുന്ന രീതിയിൽ ചിത്രം ഒരുക്കാൻ ആണ് ശ്രമിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.
1890 കളിൽ ജീവിച്ചിരുന്ന ആദിവാസി രാഷ്ട്രീയ നേതാവും സ്വതന്ത്ര സമര സേനാനിയും ആണ് അദ്ദേഹം. കർഷകർക്ക് വേണ്ടി ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ വ്യക്തിത്വം ആണ് അദ്ദേഹത്തിന്റേത്.
Post Your Comments