ബോളിവുഡ് താരങ്ങളായ രൺവീർ സിങ്ങും ദീപിക പദുക്കോണും കൊങ്കണി പാരമ്പര്യത്തിന്റെ അകമ്പടിയിൽ വിവാഹിതരായി. ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ഇറ്റലിയിൽ വെച്ചാണ് ഈ ജോഡികൾ ഒരുമിച്ചത്. ബുധനാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച ചടങ്ങുകൾ ഇറ്റലിയിലെ പ്രാദേശിക സമയം 1:30 ഓടെ അവസാനിച്ചു.
#DeepikaPadukone, #RanveerSingh wedding: See latest pics of bride, groom and guestshttps://t.co/49qFkKYHRp pic.twitter.com/PJ9A01oWyw
— HT Entertainment (@htshowbiz) November 14, 2018
ചുവപ്പ് ,ഗോൾഡൻ നിറങ്ങളിലുള്ള ലെഹങ്കയിലാണ് ദീപിക തിളങ്ങിയത്. രൺവീറാകട്ടെ ഗോൾഡൻ നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചത്. അടുത്ത ബന്ധുക്കളും സിനിമയിലെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മറ്റ് ബോളിവുഡ് താരങ്ങൾക്കായുള്ള വിവാഹ സൽക്കാരം മുംബൈയിൽ പിന്നീട് നടത്തും.
Here’s a video of @deepikapadukone and @RanveerOfficial leaving the venue after their wedding ceremony. #DeepVeerKiShaadi pic.twitter.com/9U4koxPIbu
— Filmfare (@filmfare) November 14, 2018
നോർത്തേൺ ഇറ്റലിയിലെ ലൊംബാർഡി മേഖലയാണ് തിരഞ്ഞെടുത്തത്. ഇവിടുത്തെ അതിമനോഹരമായ ഒരു റിസോർട്ടിലാണ് വിവാഹ സൽക്കാരങ്ങൾ നടന്നത്. ചടങ്ങിൽ മൊബൈൽ ഫോണുകൾ അനുവദിച്ചിരുന്നില്ല. കനത്ത സുരക്ഷാ വലയത്തിലായിരുന്നു വിവാഹം നടന്നത്.
Post Your Comments