GeneralKollywoodLatest News

നടന്‍ വിഷ്ണു വിശാല്‍ വിവാഹമോചിതനായി

തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചയായ ചിത്രമാണ് രാക്ഷസന്‍. സിനിമ മികച്ച പ്രതികരണം നേടി മുന്നേറുമ്പോള്‍ സിനിമാ ലോകത്ത് വാര്‍ത്തയാകുന്നത് നടന്റെ വിവാഹ മോചനമാണ്. ചിത്രത്തിലെ നായകന്‍ വിഷ്ണു വിശാല്‍ വിവാഹമോചിതനായി.

വിഷ്ണു തന്നെയാണ് തന്റെ വിവാഹമോചന വാർത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. തങ്ങള്‍ ഇരുവരും ഒരുവര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും എന്നാല്‍ മകന്റെ രക്ഷിതാക്കളായി തങ്ങള്‍ എന്നും ഉണ്ടാകുമെന്നും വിഷ്ണു കുറിക്കുന്നു.

പ്രിയപ്പെട്ട സുഹൃത്തുക്കളെ അഭ്യുദയകാംക്ഷികളെ,

ഞാനും രജിനിയും ഒരുവര്‍ഷമായി വേര്‍പിരിഞ്ഞു താമസിക്കുകയാണ്. ഇപ്പോള്‍ ഞങ്ങള്‍ നിയമപരമായി വിവാഹമോചിതരായ കാര്യം അറിയിക്കാന്‍ ആഗ്രഹിക്കുന്നു.. ഞങ്ങള്‍ക്കൊരു മകനുണ്ട്. അവന് ഞങ്ങള്‍ എപ്പോഴും രക്ഷിതാക്കള്‍ തന്നെയായിരിക്കും. അവന് നല്ലത് മാത്രം നല്‍കുക എന്നതിനാകും ഞങ്ങളുടെ പ്രഥമ പരിഗണന. ഞങ്ങളുടെ കുഞ്ഞിനേയും കുടുംബത്തെയും കരുതി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു’-വിഷ്ണു സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button