സിനിമാ മേഖലയില്‍ നേരിട്ട്ര ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയുന്ന മീ ടു ക്യാമ്പയിന് ബോളിവുഡും കോളിവുടിലും മാത്രമല്ല മലയാള സിനിമാ മേഖലയിലും ശക്തമായിക്കഴിഞ്ഞു. ഈ അവസരത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് തങ്ങള്‍ നടത്തിയ ചപ്പല്‍ മാരൂംഗി ക്യാംപെയ്നെക്കുറിച്ച് തുറന്നു പറയുകയാണ് യുവനടി മാളവിക മോഹനന്.
മുംബൈയിലെ വില്സണ്കോളജിലെ പഠന കാലത്ത് നടത്തിയ ക്യാംപയിനെക്കുറിച്ചാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. കോളജിലെ ആണ്‍കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായി വന്നിരുന്ന അതിരു കടന്ന കമന്റടികളും അതിക്രമങ്ങളും വായ്നോട്ടവും നേരിടേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു ചപ്പല്മാരൂംഗി എന്ന പേരില്ഒരു ക്യാംപെയ്ന് നടത്തിയത്.- പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മാളവിക പറയുന്നു.
മാളവികയുടെ വാക്കുകള്‍ ഇങ്ങനെ.. ”അശ്ലീല പദപ്രയോഗവും കമന്റടികള്ക്കും പുറമേ ദേഹത്ത് മുട്ടിയുരമ്മാനുളള ശ്രമവും ആണ്‍കുട്ടികളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. ആദ്യമൊക്കെ ഇതൊക്കെ അവഗണിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഇതൊരു ശീലമാക്കിയപ്പോള്‍ അതിനെതിരെ തുറന്ന പ്രതിരോധം ആവശ്യമാണെന്ന് തോന്നുകയായിരുന്നു.അതിനെ തുടര്‍ന്നായിരുന്നു ചപ്പല്മാരൂംഗി എന്ന പേരില്ഒരു ക്യാമ്ബയിന്നടത്തിയത്. ചെരുപ്പൂരി അടിക്കും എന്നായിരുന്നു കാമ്പയിന്റെ പേര്”
Post Your Comments