ഇരുപതു വര്‍ഷത്തില്‍ അധികമായി സിനിമയില്‍ തിളങ്ങുന്ന നടനാണ് ജോജു ജോര്‍ജ്ജ്. വ്യത്യസ്തമായ വേഷങ്ങളിലൂടെ സഹതാരമായി തിളങ്ങിയ ജോജു നായകനായി എത്തുകയാണ്. പത്മകുമാര്‍ ഒരുക്കുന്ന ‘ജോസഫ്’ എന്ന ചിത്രത്തില്‍ താന്‍ നായകനായി എത്തുമ്പോള്‍ പല മുന്‍ നിര നടീനടന്മാര്‍ ആ ചിത്രത്തില്‍ അഭിനയിക്കാന്‍ വിമുഖത കാട്ടിയിരുന്നതായി ജോജു തുറന്നു പറയുന്നു.
തീയേറ്ററുകളിലേക്കെത്തുന്നതിന്റെ സന്തോഷത്തിലാണ് നടന്‍ ജോജു ജോര്‍ജ്. സമൂഹത്തിലെ ഭീകരമായ ഒരു വിഷയമാണ് ജോസഫ് എന്ന സിനിമ കൈകാര്യം ചെയ്യുന്നതെന്ന് ജോജു പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ടുണ്ടായ ചില കയ്പേറിയ അനുഭവങ്ങളും താരം തുറന്നു പറഞ്ഞു.
”ഞാന്‍ നായകനായ ചിത്രത്തില്‍ അഭിനയിക്കാന്‍ പല മുന്‍നിര നടിമാരും, നടന്മാരും വിമുഖത കാട്ടിയിരുന്നു. ആദ്യം വിഷമം തോന്നിയെങ്കിലും പുതിയ കഴിവുറ്റ കലാകാരന്മാര്‍ക്ക് അതുകാരണം അവസരം ലഭിച്ചല്ലോ എന്ന സന്തോഷം ഇപ്പോഴുണ്ട്.” ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി.
”തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആദ്യമായി കഥ പറഞ്ഞപ്പോള്‍ പേടിയോടെയാണ് അതു കേട്ടിരുന്നത്. അത്രയും ത്രില്ലര്‍ സ്വഭാവമാണ് ചിത്രത്തിന്. പലകാരണങ്ങളാല്‍ പ്രോജക്‌ട് നീണ്ടു പോകുകയായിരുന്നു. താന്‍ ഏറെ ബഹുമാനിക്കുന്ന പത്മകുമാറിന്റെ ചിത്രത്തിലൂടെ നായകനാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. എന്റെ ശരിക്കുള്ള പേര് ജോസഫ് എന്നാണ്. അതേ പേരിലുള്ള ചിത്രത്തില്‍ ആദ്യമായി നായകനായി അഭിനയിക്കാന്‍ സാധിച്ചതും ഏറെ സന്തോഷം നല്‍കുന്നു. ഒരു പൊലീസുകാരന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് എന്നതും സിനിമയ്ക്ക് ഗുണകരമായി” ജോജു ജോര്‍ജ് പറഞ്ഞു
Post Your Comments