BollywoodGeneralLatest News

ബലപ്രയോഗത്തിലൂടെ അയാള്‍ തന്നെ കീഴടക്കി; തന്നോട് പറഞ്ഞതെല്ലാം നുണകള്‍; നടന്റെ കള്ളത്തരങ്ങള്‍ വെളിപ്പെടുത്തി യുവനടി

മീടു വിവാദം സിനിമാ ലോകത്ത് വലിയ ചര്ച്ചയാകുകയാണ്. ഈ അവസരത്തില്‍ ബോളിവുഡ് നാദാബ് നവാസുദ്ദീന്‍ സിദ്ദിഖി, സാജിദ് ഖാന്‍, ടി സീരീസ് മേധാവി ഭൂഷന്‍ കുമാര്‍ എന്നിവരില്‍ നിന്നുണ്ടായ മോശപ്പെട്ട അനുഭവങ്ങള്‍ വെളിപ്പെടുത്തി യുവ നടി നീഹാരിക രംഗത്ത്. മാധ്യമ പ്രവര്‍ത്തകയായ സന്ധ്യ മേനോന്റെ ട്വീറ്റ് പരമ്പരയിലൂടെയാണ് നീഹാരികയുടെ വെളിപ്പെടുത്തല്‍.

2009ലാണ് മിസ് ലവ്‌ലി എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയിലാണ് നവാസുദ്ദീന്‍ സിദ്ദിഖിയെ പരിചയപ്പെടുന്നത്.” ഒരു ദിവസം അദ്ദേഹം എന്റെ വീടിന്റെ അടുത്തുണ്ടെന്ന് പറഞ്ഞ് എനിക്കൊരു സന്ദേശം അയച്ചു. ഞാന്‍ അദ്ദേഹത്തെ പ്രഭാതഭക്ഷണത്തിന് ക്ഷണിക്കുകയും ചെയ്തു. ഞാന്‍ വാതില്‍ തുറന്നപ്പോള്‍ അദ്ദേഹം വന്ന് എന്നെ കയറിപ്പിടിക്കുകയായിരുന്നു. അയാള്‍ പറഞ്ഞ കഥകളൊക്കെ ഞാന്‍ വിശ്വസിച്ചു.

എന്നാല്‍, മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഞാന്‍ അയാളുടെ കള്ളത്തരങ്ങള്‍ ഒന്നൊന്നായി കണ്ടുപിടിച്ചു. ഒരുപാട് സ്ത്രീകളുമായി അയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. അയാള്‍ക്ക് ഹാല്‍ദാനിയില്‍ ഒരു ഭാര്യയുണ്ടെന്നും സ്ത്രീധനത്തിന്റെ പേരില്‍ അവര്‍ പിരിയുകയായിരുന്നുവെന്നും ഞാൻ അറിഞ്ഞു. അതോടെ അയാളുമായി പിരിഞ്ഞ താന്‍ 2013ല്‍ ബുദ്ധദേബ് ദാസ് ഗുപ്തയുടെ സിനിമയില്‍ തനിക്ക് അയാള്‍ വഴി അവസരം ലഭിച്ചു. അതോടെ അയാള്‍ വീണ്ടും ലൈംഗികബന്ധത്തിന് ശ്രമിച്ചു. അയാള്‍ക്കൊപ്പം നില്‍ക്കണമെന്ന് പറഞ്ഞു . എന്നാല്‍ ഒരു സുഹൃത്ത് മാത്രമായി ഇരിക്കാനാണ് താത്പര്യമെന്ന് താന്‍ അറിയിച്ചു. പിന്നീട് മിസ് ലവ്‌ലിയുടെ പ്രചരണാര്‍ഥം നടത്തിയ ഒരു പരിപാടിക്കു ശേഷവും അയാള്‍ എന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചു. ”

അതിനു ശേഷം തന്നെ ക്കുറിച്ച് പലതും പറഞ്ഞു പരത്തുകയും സിനിമയില്‍ നിന്നും അവസരങ്ങളൊന്നും ലഭിക്കാതെ ആക്കുകയും ചെയ്തുവെന്നും നടി പോസ്റ്റില്‍ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button