മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോ അവസാനിച്ചെങ്കിലും വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. ഷിയാസ് വധഭീഷണിയുയര്‍ത്തിയതായി പരാതിയുമായി സഹ താരം ഡേവിഡ്. തനിക്ക് ഷിയാസിന്റെ ഭാഗത്ത് നിന്ന് വധഭീഷണിയുണ്ടായെന്നു ആരോപിച്ച് ഡേവിഡ് ഡിജിപിക്ക് പരാതി നല്കി. ഡിജിപി അന്വേഷണത്തിനായി തൃക്കാക്കര എ സി പി ക്ക് കൈമാറി. അതേസമയം തനിക്കെതിരായ പരാതിയില്‍ മാനനഷ്ടക്കേസ് നല്‍കുമെന്ന് ഷിയാസും അറിയിച്ചു. ഷിയാസിനെതിരെ പൊലീസില്‍ പരാതി ലഭിച്ചതോടെ ബിഗ് ബോസ് ഷോ സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജജീവമാവുകയാണ്.
ഈ വിഷയത്തില്‍ പ്രതികരണവുമായി ഷിയാസ് രംഗത്തെത്തി. മുന്‍പ് ചില ചാനലുകളില്‍ തരികിട പരിപാടികള്‍ അവതരിപ്പിച്ച ആളാണ് ഈ പരാതിക്ക് പിന്നിലെന്നു ഷിയാസ് പ്രതികരിച്ചു. ബിഗ് ബോസിലെ അവസാന ഘട്ടം വരെ മികച്ച പ്രകടനം നടത്തിയ മത്സരാര്‍ത്ഥിയാണ് ഷിയാസ്. ബിഗ് ബോസിലെ തന്റെ മുന്നേറ്റത്തില്‍ അസൂയ പൂണ്ട സഹതാരങ്ങള്‍ പരാതിക്കാരനായ ഡേവിസിനെ ആയുധമാക്കുകയാണെന്നാണ് ഷിയാസ് പറയുന്നത്.
Post Your Comments