മോഹന്‍ലാല്‍ നായകനായി എത്തുമെന്ന് പ്രഖ്യാപിച്ച രണ്ടാമൂഴമെന്ന ചിത്രം അനിശ്ചിതത്വത്തില്‍. പരസ്യ സംവിധായകനായ ശ്രീകുമാര മേനോന് ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് എം ടി വാസുദേവന്‍ നായര്‍ ആയിരുന്നു. എന്നാല്‍ ചിത്രം പ്രഖ്യാപിച്ചു രണ്ടുവര്‍ഷം പിന്നിടുമ്പോഴും ഷൂട്ടിംഗ് തുടങ്ങാത്തില്‍ അതൃപ്തി പ്രകടിപ്പിച്ച എം ടി തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. തന്റെ നിലപാടില്‍ നിന്നും പിന്മാറുന്നില്ലെന്നു എം ടി വ്യക്തമാക്കി. എന്നാല്‍ എം ടി യുടെ രണ്ടാം മൂഴം മാത്രമല്ല അനിശ്ചിതത്വത്തില്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുടങ്ങിപ്പോയ മറ്റൊരു ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകന് സിബി മലയില്‍.
എംടിയുടെ തിരക്കഥയില്‍ ജൂലിയസ് സീസര്‍ എന്ന പ്രൊജക്ട് നടക്കാത്തതിനെ ക്കുറിച്ചാണ് സിബി മലയില്‍ തുറന്നു പറഞ്ഞത്. ആ സിനിമ നടക്കാത്ത സാഹചര്യത്തിലാണ് സദയം എന്ന ചിത്രം സംവിധാനം ചെയ്തതെന്നും സിബി മലയില്‍ വ്യക്തമാക്കി.
സിബിയുടെ വാക്കുകള്‍ ഇങ്ങനെ… ” ജൂലിയസ് സീസര്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രം. വലിയൊരു പ്രൊജക്ട് ആയിരുന്നു അത്. എഴുതുന്നതിന് മുന്‍പു വരെയുള്ള കാര്യങ്ങളും ലൊക്കേഷന്‍ വരെയും തീരുമാനിച്ചു. എന്നാല്‍ ആ കാലത്ത് അങ്ങനെയൊരു മള്‍ട്ടി സ്റ്റാര്‍ ചിത്രം എങ്ങനെ മാര്‍ക്കറ്റ് ചെയ്യാന്‍ സാധിക്കും എന്നൊരു സംശയം വന്നു. കേരളത്തില്‍ മാത്രമായി അതിന് മാര്‍ക്കറ്റ് ഉണ്ടാകുമോ എന്നതായിരുന്നു ഞങ്ങള്‍ക്കു മുന്നിലെ ചോദ്യം. അങ്ങനെ ആ പ്രൊജക്ട് വേണ്ടെന്നു വയ്ക്കുകയായിരുന്നു’. പിന്നീട് ചെറിയ ബജറ്റില്‍ ചെയ്യാവുന്ന സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്തപ്പോഴാണ് സദയം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയതെന്ന് സിബി മലയില്‍ പറഞ്ഞു.
Post Your Comments