BollywoodGeneralLatest News

പതിനാറു വര്‍ഷത്തെ ദാമ്പത്യം; വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ച് അമീര്‍ ഖാന്‍

താര വിവാഹവും വേര്‍പിരിയലും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഏറെ ചെറുപ്പത്തില്‍ വിവാഹിതനാകുകയും പതിനാറ് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയും ചെയ്ത ബോളിവുഡ് താരമാണ് ആമിര്‍ ഖാന്‍. റീനയുമായുള്ള ആദ്യ വിവാഹം വേര്‍പിരിയുകയും രണ്ടാം വിവാഹം കഴിക്കുകയും ചെയ്ത അമീര്‍ ഒരു അഭിമുഖത്തില്‍ ആദ്യ വിവാഹ മോചനത്തിന് പിന്നിലെ കാരണം തുറന്നു പറയുന്നു.

വേര്‍പിരിയലിന് ശേഷവും ആദ്യ ഭാര്യ റീന ദത്തയുമായി വളരെ സൌഹാര്‍ദ്ദപരമായ ബന്ധം എന്നും മുന്നോട്ട് കൊണ്ട് പോകുന്ന വ്യക്തിയാണ് അമീര്‍. റീനയുമായുള്ള ദാമ്പത്യം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് ഏറെ വിഷമത്തോടെയാണെന്ന് ആമിര്‍ ‘കോഫി വിത്ത് കരണ്‍’ എന്ന പരിപാടിയില്‍ തുറന്നു പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ … ’16 വര്‍ഷമാണ് ഞാനും റീനയും ഒരുമിച്ച്‌ ജീവിച്ചത്. വേര്‍പിരിയാന്‍ എടുത്ത തീരുമാനം എനിക്ക് മാത്രമല്ല, റീനയ്ക്കും ഞങ്ങളുടെ കുടുംബത്തിനും ഏറെ വിഷമം നല്‍കുന്നതായിരുന്നു. പക്ഷേ, ഞങ്ങള്‍ രണ്ടുപേരും കഴിയുന്നത്ര നല്ല രീതിയില്‍ അതിനെ കൈകാര്യം ചെയ്തു.

വിവാഹമോചനം നേടിയതിലൂടെ റീനയോടുളള ബഹുമാനം എനിക്ക് കുറഞ്ഞെന്നോ അവളോടുളള എന്റെ സ്‌നേഹം നഷ്ടപ്പെട്ടുവെന്നോ അര്‍ത്ഥമില്ല. അവള്‍ ശരിക്കും അതിശയപ്പിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ്. പതിനാറ് വര്‍ഷം അവള്‍ക്കൊപ്പം ജീവിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. അവളുമായുളള ജീവിതം ഞാനെന്ന വ്യക്തിത്വത്തെ വളരാന്‍ സഹായിച്ചു. വളരെ ചെറുപ്പത്തിലാണ് ഞങ്ങള്‍ വിവാഹിതരായത്. എന്നിട്ടും ഞാന്‍ മാത്രമല്ല അവളും വിവാഹ ജീവിതത്തിന് അതിന്റേതായ പ്രാധാന്യം നല്‍കി.’

കിരണ്‍ റാവുവിനെയാണ് ആമീര്‍ രണ്ടാം വിവാഹം കഴിച്ചത്.

shortlink

Related Articles

Post Your Comments


Back to top button