വിജയ് ആരാധകരെ ആവേശത്തിലാക്കി സര്‍ക്കാര്‍ ഇന്ന് തീയേറ്ററുകളിലെത്തി. എന്നാല്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ചര്‍ച്ചയാകുന്ന സര്‍ക്കാര്‍ ചിത്രത്തിനു തിരിച്ചടി. എ ആര് മുരുഗദോസ് സംവിധാനം ചെയ്ത് സര്‍ക്കാര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. തമിള്‍റോക്കേഴ്സിന്റെ വെബ്സൈറ്റിലാണ് ചിത്രം ചോര്‍ന്നത്.
എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി ആരാധകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. തമിള്റോക്കേഴ്സിനെതിരെ നിയമ നടപടിയെടുക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.
Post Your Comments