
ഒരിമിച്ചു ഒന്നിലധികം ചിത്രങ്ങള്‍ അഭിനയിക്കുകയും ആ ചിത്രങ്ങളും പ്രണയ രംഗങ്ങളും ഹിറ്റ് ആകുകയും ചെയ്താല്‍ സിനിമാ ഗോസിപ്പ് കോളങ്ങളില്‍ പ്രണയ ചര്‍ച്ചകള്‍ ആരംഭിക്കുന്നത് സ്വാഭാവികമാണ്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്ഹാസന് നടി ശ്രീദേവിയുമായുള്ള ബന്ധത്തിന്റെ ആഴം തുറന്നു പറയുന്നു. മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ശ്രീദേവി അനുസ്മരണത്തിന്റെ ഭാഗമായി എഴുതിയ ‘ദി 28 അവതാര്‍സ് ഓഫ് ശ്രീദേവി’ എന്ന കുറിപ്പിലാണ് ശ്രീദേവിയുമായുള്ള ബന്ധം കമല്ഹാസന് വെളിപ്പെടുത്തിയത്.
1976 ല്‍ ശ്രീദേവിക്ക് പതിമൂന്ന് വയസുള്ളപ്പോള്‍ ആണ് ‘മൂണ്ട്രു മുടിച്ചു’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ ആദ്യമായി കമല്ഹാസന് കാണുന്നത്. അന്ന് ശ്രീദേവിയുമായി റിഹേഴ്സല്‍ നടത്തുക എന്ന ഉത്തരവാദിത്തവും സഹസംവിധായകനായ തനിക്കായിരുന്നുവെന്ന് കമല്‍ ഹാസന് പറയുന്നു. ഒരുപാട് പ്രണയരംഗങ്ങളില്‍ അഭിനയിച്ചതു കൊണ്ട് തങ്ങള്‍ തമ്മില്‍ വലിയ അടുപ്പമാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചിരുന്നു. ശ്രീദേവിയുമായുള്ള കമലിന്റെ അടുപ്പം കണ്ട് നിങ്ങള്‍ക്ക് അവളെ വിവാഹം കഴിച്ചുകൂടെ എന്ന് ശ്രീദേവിയുടെ അമ്മ രാജേശ്വരി പലതവണ തന്നോട് ചോദിച്ചതായി കമല്ഹാസന് പറയുന്നു. എന്നാല്‍ കുടുംബത്തിലുള്ള ഒരാളെ താന്‍ എങ്ങനെ വിവാഹം കഴിക്കും എന്നാണ് അന്ന് താന്‍ മറുപടി നല്‍കിയതെന്നും കമല്ഹാസന് പറയുന്നു. കൂടാതെ അവസാന സമയം വരെ ശ്രീദേവി തന്നെ വിളിച്ചത് ‘സര്’ എന്ന് മാത്രമായിരുന്നുവെന്നും കമല്‍ ഹാസന് വ്യക്തമാക്കി.
Post Your Comments