ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണ്‍ തെന്നിന്ത്യന്‍ സിനിമയിലേയ്ക്ക് ചുവടു വച്ച് കഴിഞ്ഞു. എന്നാല്‍ ഈ കേരളപ്പിറവി ദിനത്തില്‍ മലയാളത്തിലേക്ക് മറ്റൊരു സന്തോഷ വാര്‍ത്ത. ബാക്ക്വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന് നിര്‍മിക്കുന്ന പുതിയ ചിത്രമായ രംഗീലയില്‍ സണ്ണി ലിയോണ്‍ കേന്ദ്രകഥാപാത്രമായി എത്തുന്നു. താരം തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം പങ്കുവച്ചത്.
മണിരത്നം, സച്ചിന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗീല. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അതെ സമയം സണ്ണി ലിയോണ്‍ ആദ്യമായി അഭിനയിക്കുന്ന ദക്ഷിണേന്ത്യന്‍ ചിത്രം വീരമാദേവി ഉടന്‍ പ്രദര്‍ശനത്തിനു എത്തും. വി.സി.വടിവുടയാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീരമാദേവി എന്ന രാജ്ഞിയായാണ് സണ്ണി ലിയോണ്‍ എത്തുന്നത്. 100 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ എത്തും.
Post Your Comments