കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരിപാടികളില്‍ ഒന്നാണ് സീരിയലുകള്‍. പരമ്പരകളിലെ കഥാപാത്രങ്ങള്‍ സ്വന്തം വീട്ടിലെ അംഗത്തെ പോലെ തന്നെയാണ് ടെലിവിഷന്‍ ആരാധകര്‍ കണക്കാക്കുന്നത്. അങ്ങനെ ആരാധകരുടെ പ്രിയതാരങ്ങളാണ് സീതയും ഇന്ദ്രനും. സീത എന്ന പരമ്പരയിലൂടെ മലയാളികളുടെ ഇഷ്ടതാരമായിരിക്കുകയാണ് സീതയേയും ഇന്ദ്രനെയും അവതരിപ്പിക്കുന്ന സ്വാസികയും ഷാനവാസും.
ഇന്ദ്രനുമായുള്ള സീതയുടെ വിവാഹം ലൈവായി നടത്തി ടെലിവിഷന്‍ ചരിത്രത്തില്‍ പുതുമ കൊണ്ട് വന്ന പരമ്പര സീത ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുകയാണ്. സന്തോഷത്തോടെ മുന്നേറുന്ന ഇന്ദ്രന്റെ ദാമ്പത്യ ബന്ധം പൊട്ടിത്തെറിയിലേക്ക്. ആദി ലക്ഷ്മിയുടെ കടന്നുവരവാണ് അതിനു കാരണം.
ഇന്ദ്രന്റെയും സീതയുടെയും വിവാഹ ദിനത്തില്‍ എത്തിയ ആദി ലക്ഷ്മി ഇവരുടെ ബന്ധത്തില്‍ വലിയൊരു പ്രശ്നമായി മാറുകയാണ്. ആദി ലക്ഷ്മിയെ ക്കുറിച്ചുള്ള സംശയനിവാരണത്തിനായി അവളെ കാണാന്‍ പോയ സീതയുടെ അച്ഛന്‍ തന്റെ മകളാണ് അവള്‍ എന്ന സത്യം മനസിലാക്കുന്നു. കൂടാതെ കുടുംബം തകരാതിരിക്കനായി അവരെ സംരക്ഷിക്കുന്ന കാര്യത്തെക്കുറിച്ച് ആരോടും പറയരുതെന്ന് ഇന്ദ്രനോട് പറഞ്ഞതിനാല്‍ സീതയെ ഇക്കാര്യം ഇന്ദ്രന്‍ അറിയിക്കുന്നില്ല. ഇരുവരും തമ്മിലുള്ള രഹസ്യ സംസാരത്തിന് കാതോര്‍ത്ത സീത ഇതേക്കുറിച്ച് മനസ്സിലാക്കിയിരുന്നുവെങ്കിലും നേരിട്ട് ചോദിച്ചിരുന്നില്ല. എന്നാല്‍ സുമംഗലയ്ക്ക് അച്ഛന്‍ കിഡ്‌നി ദാനം ചെയ്യുന്നുവെന്നറിഞ്ഞ സീത നേരിട്ടെത്തി കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.
ബൈപാസ് സര്‍ജ്ജറി കഴിഞ്ഞ അച്ഛന്‍ അത് മറച്ചു വച്ചുകൊണ്ട് കിഡ്‌നി ദാനം ചെയ്തത് ഇന്ദ്രന്‍ പോലും തന്നോട് പറയാത്തതിന്റെ പരിഭവത്തിലാണ് സീത. കൊടിയ വഞ്ചനയാണ് തന്നോട് ചെയ്തതെന്നും ഇത് പൊറുക്കാന്‍ തനിക്കാവില്ലെന്നുമുള്ള നിലപാടിലാണ് സീത. ഇവരുടെ ദാമ്പത്യ ബന്ധം അവസാനിക്കുന്നുവെന്ന തരത്തിലുള്ള പ്രമോയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ളത്.
Post Your Comments