GeneralKollywood

നടി മായാ കൃഷ്ണനെതിരേ ലൈംഗികാരോപണവുമായി നടി അനന്യ രാമപ്രസാദ്‌

സിനിമാ മേഖലയില്‍ മീ ടു ക്യാമ്പയിന്‍ ശക്തമാകുകയാണ്. തങ്ങള്‍ തൊഴില്‍ മേഖലയിലും ജീവിതത്തിന്റെ പല ഘട്ടങ്ങളിലും നേരിട്ട ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി പല താരങ്ങളും രംഗത്തെത്തി. നടി മായാ കൃഷ്ണനെതിരേ ലൈംഗികാരോപണമുയര്‍ത്തി നടി അനന്യ രാമപ്രസാദ്‌.

തിയറ്റര്‍ ആര്‍ട്ടിസ്റ്റായ അനന്യ രണ്ടു വര്ഷം മുന്‍പുള്ള ഒരു സംഭവമാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. പീഡിപ്പിച്ചത് പെണ്ണായതുകൊണ്ടാണ് തിരിച്ചറിയാന്‍ വൈകിയതെന്നു അനന്യ പറയുന്നു.

അനന്യയുടെ വാക്കുകള്‍ ഇങ്ങനെ ..”2016ലാണ് ഞാന്‍ ആദ്യമായി എന്നെ അധിക്ഷേപിച്ചയാളെ കാണുന്നത്. അന്നെനിക്ക് പതിനെട്ടും അവള്‍ക്ക് 25 ഉം വയസ്സായിരുന്നു. എന്റെ ആദ്യ പ്രൊഡക്ഷന്റെ റിഹേഴ്‌സല്‍ സമയമായിരുന്നു.. ഒന്നിനെക്കുറിച്ചും അറിയാത്ത താന്‍ മായയുമായി കൂടുതല്‍ അടുത്തു. ഞാന്‍ ആരോട്, എന്ത് പറയണം എന്നു വരെ തീരുമാനിക്കുന്നത് അവരായി. ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം പിന്നെ അവര്‍ക്കായി.കുടുംബത്തെ പോലും നഷ്ടമായ താന്‍ അവരെ സന്തോഷിപ്പിക്കാന്‍ എന്തും ചെയ്യുമായിരുന്നു. ഇല്ലെങ്കില്‍ അവര്‍ എന്നെ അധിക്ഷേപിക്കുകയോ അല്ലെങ്കില്‍ ദിവസങ്ങളോളം എന്നോട് മിണ്ടാതിരിക്കുകയോ ചെയ്യുമായിരുന്നു.

ക്രമേണ തങ്ങള്‍ക്കിടയില്‍ ഒരു ലൈംഗിക ബന്ധവും ആരംഭിച്ചു. അവരുടെ വീട്ടില്‍ അന്തിയുറങ്ങുന്നതും അവരോടൊപ്പം കഴിയുന്നതും പതിവായി. പതുക്കെ എന്നെ കെട്ടിപ്പിടിച്ചു. നെറ്റിയില്‍ ചുംബിച്ചു. പിന്നെ കഴുത്തിലും കവിളിലുമായി ചുംബനം. പിന്നെ കഥായാകെ മാറി. ഞാന്‍ വല്ലാതെ ഭയന്നു. കെണിയില്‍ പെട്ടുവെന്നു തോന്നി. എന്നാല്‍ ഇത് സാധാരണമാണെന്ന് അവര്‍ എന്നെ വിശ്വസിപ്പിച്ചു. കൂടാതെ മയക്ക് അശ്വിന്‍ എന്ന നടനുമായി ബന്ധം ഉണ്ടായിരുന്നു. അയാളുടെ അവസരങ്ങള്‍ നശിപ്പിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആത്മവിശ്വാസം നേടിയെടുക്കാനും മറ്റും ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തനിക്ക് വേണ്ടിവന്നു.

ഈ പോസ്റ്റ് കണ്ട് മായ പീഡിപ്പിച്ച മറ്റുള്ളവര്‍ക്കും എല്ലാം തുറന്നു പറയാനുള്ള ധൈര്യം കിട്ടുമെന്നാണ് തന്റെ വിശ്വാസമെന്നും അനന്യ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button