താര സംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയതാണെന്നു നടന് ജഗദീഷ്. ഡബ്ള്യു സി സിയുടെ ആവശ്യപ്രകാരം ദിലീപിന്റെ രാജി മോഹൻലാല്‍ ചോദിച്ചു വാങ്ങുകയായിരുന്നു. മോഹന്ലാ;ലിന്റെ ഈ വാദത്തെ തള്ളി താന്‍ സ്വയം രാജിവച്ചതാണെന്നു കാട്ടി ‘അമ്മ അസോസിയേഷന് ദിലീപ് അയച്ച കത്ത് പുറത്തുവിട്ടിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് ജഗദീഷ് .
മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞതാണ് സത്യം അല്ലാതെ അതില്‍ മറ്റൊന്നുമില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ജഗദീഷ് പറഞ്ഞു. കുറ്റാരോപിതനായ നടനില്‍ നിന്നും പ്രസിഡന്റ് രാജി ആവശ്യപ്പെടുകയും അതിന്‍പ്രകാരം നടന് രാജി സമര്‍പ്പിക്കുകയുമായിരുന്നു. ദിലീപിനെ അമ്മ പുറത്താക്കുകയാണ് ചെയ്തത്. ഇതാണ് വാസ്തവം. ഇക്കാര്യത്തില്‍ സംഘടനയ്ക്ക് പറയാനുള്ള അവസാന വാക്ക് ഇതാണ്. ഇതോടെ ഈ വിഷയം ഇവിടെ അവസാനിച്ചിരിക്കുകയാണ്; ജഗദീഷ് പറയുന്നു.
Post Your Comments