താര പ്രണയവും വിവാഹവും മാത്രമല്ല താര കുടുംബത്തിലെ വിശേഷങ്ങള്‍ എല്ലാം അറിയാന്‍ ആരാധകര്‍ ആകാംഷയിലാണ്. താരങ്ങളുടെ മാത്രമല്ല അവരുടെ മക്കളും മാധ്യമങ്ങളുടെ ഇഷ്ടതാരമാണ്. ജനിച്ച നാള് മുതല്‍ സെലിബ്രിറ്റിയാണ് തൈമൂര്‍ അലിഖാന്.
പേരുകൊണ്ട് തന്നെ വിവാദത്തിലായ താരമാണ് തൈമൂര്‍. നടന് സെയ്ഫ് അലിഖാന്റെയും കരീനയും മകനായ തൈമൂര്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. തൈമൂറിന്റെ ആയയെ കുറിച്ചു വന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കടുത്ത തീരുമാനവുമായി എത്തിയിരിക്കുകയാണ് താര ദമ്പതിമാര്‍.
തൈമൂറിന്റെ ഫോട്ടോ ഇനി എടുക്കരുതെന്ന അഭ്യര്‍ത്ഥനയുമായാണ് സെയ്ഫ് അലി ഖാൻ രംഗത്ത് എത്തിയിരിക്കുന്നത്. കാര്യങ്ങള്‍ മനസ്സിലാക്കി വരുന്ന പ്രായമാണ്, അതിനാല്‍ ഫോട്ടോ എടുക്കരുത്. വീട്ടിനു മുന്നില്‍ കാത്തുനിന്ന് ഫോട്ടോ എടുക്കാിതിരിക്കാനും സെയ്ഫ് അഭ്യര്‍ഥിച്ചു. സെയിഫിന്റെ അതെ അഭിപ്രായമാണ് കരീനയ്ക്കുമുള്ളത്. എന്താണ് അവൻ ചെയ്യുന്നത്, എന്ത് വസ്ത്രങ്ങളാണ് ധരിക്കുന്നത്, എന്താണ് ഹെയര്‍സ്റ്റൈല്‍.. അങ്ങനെ എപ്പോഴും എന്തിനാണ് ഫോട്ടോകള്‍ എടുത്ത് ചര്‍ച്ച ചെയ്യുന്നതെന്നു കരീന ചോദിക്കുന്നു.
Post Your Comments