ഇന്ത്യന്‍ നായകന്‍ വിരാട് കോലിയ്ക്കും ഭാര്യയും നടിയുമായ അനുഷ്കയ്ക്കും ആരാധകര്‍ ഏറെയാണ്. ജിവിതത്തിലെ ചില സന്തോഷ നിമിഷങ്ങള്‍ താരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. വിവാഹശേഷമുള്ള ഇരുവരുടെയും ആദ്യത്തെ കര്‍വാ ചൌത് ആഘോഷത്തിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം.
എന്റെ ചന്ദ്രൻ, എന്റെ സൂര്യൻ, എന്റെ നക്ഷത്രം, എന്റെ എല്ലാം എന്നാണ് വിരാട് കോലിക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍ത് അനുഷ്ക ശര്‍മ്മ എഴുതിയിരിക്കുന്നത്. എന്റെ ജീവിതം, എന്റെ പ്രപഞ്ചം എന്നാണ് വിരാട് കോലി എഴുതിയിരിക്കുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭര്‍ത്താക്കന്‍മാരുടെ ദീര്‍ഘായുസ്സിനും, സന്തോഷത്തിനും വേണ്ടി ഭാര്യമാര്‍ അനുഷ്ഠിക്കുന്ന ചടങ്ങാണ് കര്‍വാ ചൌത്.
Post Your Comments