സിനിമയില്‍ സൗന്ദര്യമാണ് ആവശ്യമെന്നു പലപ്പോഴും തോന്നാറുണ്ട്. കാരണം സൗന്ദര്യം കുറഞ്ഞു പോയെന്നും നിറം കുറവാണെന്നുമൊക്കെ പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായതിനെക്കുറിച്ച് പലരും തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ബുദ്ധിയുടെപേരില് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ബോളിവുഡ് നടി സ്വര ഭാസ്കര്‍.
”കാണാന്‍ എങ്ങനെയുണ്ട് എന്നതിന്റെ പേരില്‍ സിനിമ മേഖലയിലേക്ക് വരുന്ന എല്ലാവര്ക്കും ഏതെങ്കിലും രീതിയില്‍ ഒഴിവാക്കല്‍ നേരിടേണ്ടി വന്നിട്ടുണ്ടാകും. അല്ലെങ്കില്‍ ആളുകള്‍ ഇത്ര അധികം പണം മേക്കപ്പിനായി ചെലവഴിക്കില്ല. ഓരോ ആളുകളുടെയും കാഴ്ചപ്പാടാണ് ഇത് വ്യക്തമാക്കുന്നത്. ബോംബെയില്‍ വന്ന് ഞാന്‍ ആദ്യമായി കാണുന്ന സംവിധായകന് എന്നെ ഒഴിവാക്കിയത് എന്നെ കാണാന്‍ ബുദ്ധിമതിയെപ്പോലെയുണ്ടെന്ന് പറഞ്ഞാണ്. ഇപ്പോഴും എനിക്ക് അതെന്താണെന്ന് മനസിലാവുന്നില്ല”. സ്വര ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന പരിപാടിയ്ക്കിടെ നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments