
മലയാളത്തിലെ ആദ്യ ടൈം ട്രാവൽ മൂവി എന്ന പേരോടെ പുറത്തിറങ്ങിയ ചിത്രം ആണ് ഹു. ചിത്രം ഇന്ന് തീയേറ്ററുകളിൽ എത്തി. ഇന്ന് രാവിലെ തിരുവനന്തപുരം ഏരീസിൽ കഴിഞ്ഞ ആദ്യ ഷോക്ക് ശേഷം മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാളം ഇതുവരെയും കണ്ടിട്ടില്ലാത്ത ചിത്രം എന്ന് പറയുന്ന പ്രേക്ഷകർ ഒരുപാട് ആലോചിച്ച് മനസിലാക്കേണ്ട സിനിമയെന്നും ഒന്നുടെ കാണണം എന്നും പറയുന്നു.
https://youtu.be/sMloOogwn_8
അജയ് ദേവലോക എന്ന പുതുമുഖ സംവിധായകൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ പേർളി മാണി, ഷൈൻ ടോം ചാക്കോ, ശ്രുതി, രാജീവ് പിള്ള, കളക്ടർ പ്രശാന്ത് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. സാങ്കേതികമായ മികവാണ് ചിത്രത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കാര്യം. ഇന്റർനാഷണൽ വേദികളിലൊക്കെ പ്രദർശിപ്പിച്ച ശേഷം ആണ് ഹു മലയാളികളുടെ മുന്നിലേക്ക് എത്തുന്നത്. പുറത്തിറങ്ങിയ ട്രെയിലറിന് ഒക്കെ മികച്ച അഭിപ്രായം ആണ് ലഭിച്ചത്. 4കെ സ്ക്രീനുകളിൽ മാത്രമാണ് ചിത്രം റിലീസ് ചെയ്തത്. ഒരു താഴ്വരയും അതിനെ ചുറ്റി പറ്റിയുള്ള നിഗുഢതകളും ആണ് ചിത്രം പറയുന്നത്. ചിത്രത്തിന് ഒരു ഇനിയും 2 ഭാഗങ്ങൾ കൂടി ഉണ്ടാകും എന്ന് സംവിധായകൻ നേരത്തെ തന്നെ അറിയിച്ചിരുന്നു.
Post Your Comments