GeneralLatest NewsMollywood

അത്രയും സൗന്ദര്യമുള്ള കുട്ടി വേണ്ട; ആനിയെ ഒഴിവാക്കി മഞ്ജുവിനെ തിരഞ്ഞെടുത്തു

തിരക്കഥാകൃത്തായും സംവിധായകനായും കയ്യൊപ്പ് പതിപ്പിച്ച വ്യക്തിയാണ് ലോഹിതദാസ്. അകാലത്തില്‍ നമ്മെവിട്ടുപിരിഞ്ഞ ലോഹിത ദാസിന്റെ സിനിമാ  ജീവിതകാലത്തെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ഭാര്യ സിന്ധു. ദിലീപിന്റെ കരിയറില്‍ ബ്രേക്ക് ആയ ചിത്രമാണ് ലോഹിതദാസ് ഒരുക്കിയ സല്ലാപം. ഈ ചിത്രത്തില്‍ നായികയായി ആദ്യം പരിഗണിച്ചിരുന്നത് ആനിയെ ആയിരുന്നു. എന്നാല്‍ ആ വേഷം അഭിനയിച്ചത് മഞ്ജുവാര്യരും. അതിനെക്കുറിച്ച് ഒരു ചാനല്‍ അഭിമുഖത്തില്‍ സിന്ധു തുറന്നു പറയുന്നു.

‘നടിയുടെ രംഗപ്രവേശം ആണ് അവരുടെ ഭാവി തീരുമാനിക്കുന്നത്. സല്ലാപത്തില്‍ ആദ്യം പരിഗണിച്ചിരുന്നത് ആനിയെ ആയിരുന്നു. കിരീടം ഉണ്ണിയാണ് ആനിയെ നിര്‍ദേശിക്കുന്നത്. എന്നാല്‍ പിന്നീട് സാര്‍(ലോഹിതദാസ്) പറഞ്ഞു, ‘അത്രയും സൗന്ദര്യം ഉള്ള കുട്ടി വേണ്ട. ഇത്രയും കളര്‍ വേണ്ട നമുക്കൊരു നാടന്‍ പെണ്‍കുട്ടി മതി. അങ്ങനെയാണ് മഞ്ജുവിലേക്കെത്തുന്നത്. തൂവല്‍ക്കൊട്ടാരത്തില്‍ മഞ്ജു അഭിനയിക്കണമെന്നത് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. മഞ്ജു എന്നും ബഹുമാനമുള്ള കുട്ടിയായിരുന്നു. നടിയെ നമ്മള്‍ ആദരിക്കുന്നത് അവരുടെ പെരുമാറ്റവും സ്വഭാവവും കാണുമ്പോഴാണ്. സാറിന്റെ നായികമാരില്‍ മഞ്ജുവിനോടാണ് എനിക്ക് ബഹുമാനം.’- സിന്ധു പറയുന്നു

shortlink

Related Articles

Post Your Comments


Back to top button