GeneralLatest NewsMollywood

ഫഹദ് ചിത്രത്തിനെതിരെ ഹര്‍ജി; നസ്രിയ, അമല്‍ നീരദ് എന്നിവര്‍ക്കെതിരെ പാപ്പാളി കുടുംബക്കാര്‍

ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ വ്യക്തികളുടെ ജീവിതം സിനിമയാകുന്നത് സംഭവിക്കാറുണ്ട്. എന്നാല്‍ മിക്ക സംവിധായകരും തങ്ങളുടെ ചിത്രത്തില്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മുന്നോടിയായി ഈ ചിത്രത്തിന് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോയായി യാതൊരു ബന്ധവും ഇല്ലെന്നു മുന്‍‌കൂര്‍ പറയാറുണ്ട്. എന്നാല്‍ അത്തരം ഒരു മുന്നറിയിപ്പ് നല്‍ക്കാത്ത ചിത്രമാണ് ഫഹദ് ഫാസില്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന്‍. ഈ ചിത്രത്തിനെതിരെ കോടതിയില്‍ ഹര്‍ജി.

തങ്ങളുടെ കുടുംബത്തെ സിനിമ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് എറണാകുളത്തെ ‘പാപ്പാളി’ കുടുംബമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സംവിധായകനും സഹനിര്‍മ്മാതാവുമായ അമല്‍ നീരദ്, നിര്‍മ്മാതാവ് നസ്രിയ നസീം, തിരക്കഥാകൃത്തുക്കളായ സുഹാസ്, ഷര്‍ഫു എന്നിവര്‍ക്കെതിരെയാണ് പരാതി. എറണാകുളം മുന്‍സിഫ് കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

വരത്തനിലെ പ്രതിനായക കഥാപാത്രങ്ങളുടെ കുടുംബപ്പേരാണ് പാപ്പാളി. ബോധപൂര്‍വ്വം തങ്ങളുടെ കുടുംബപ്പേര് കളങ്കപ്പെടുത്തുകയായിരുന്നെന്ന് പരാതിയില്‍ ആരോപിക്കുന്നു. സംസ്ഥാനമൊട്ടാകെ അറിയപ്പെടുന്ന അനേകം വ്യക്തിത്വങ്ങളുള്ള കുടുംബമാണ് തങ്ങളുടേതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ കേസില്‍ കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും.

shortlink

Related Articles

Post Your Comments


Back to top button