മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായിരുന്നു ലോഹിതദാസ് എന്നതില്‍ സംശയമില്ല. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള സൂപ്പര്‍താരങ്ങളുടെ സിനിമാ കരിയറില്‍ മികച്ച വിജയം കൊയ്ത പല ചിത്രങ്ങള്‍ക്കും പിന്നില്‍ ലോഹിതദാസ് ഉണ്ടായിരുന്നു. തനിയാവര്‍ത്തനം, കിരീടം, അമരം, ഭൂതക്കണ്ണാടി… എന്നിങ്ങനെ ഒരുപിടി ചിത്രങ്ങള്‍ എടുത്തുപറയാന്‍ കഴിയും.
എന്നാല്‍ ഇപ്പോള്‍ ലോഹിതദാസിനു മോഹന്‍ലാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്നുമുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് സിന്ധു. കിരീടത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അപമാനിച്ചതായി അദ്ദേഹത്തിന്റെ ഭാര്യ സിന്ധു വെളിപ്പെടുത്തുന്നു. കിരീടത്തിന്റെ 125ആം ദിനം ആഘോഷിക്കുന്നതിനിടയില്‍ എല്ലാവരും അദ്ദേഹത്തെ അവഗണിച്ചിരുന്നുവെന്ന് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ സിന്ധു തുറന്നു പറയുന്നു.
”സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മികച്ച മോഹന്‍ലാല്‍ ചിത്രമായിരുന്നു കിരീടം. ഈ സിനിമയുടെ 125ആം ദിനാഘോഷത്തില്‍ താരങ്ങള്‍ക്കും സംവിധായകനും ഉപഹാരമായി നല്‍കിയത് കിരീടമായിരുന്നു. എന്നാല്‍ ലോഹിതദാസിന് അന്ന് ലഭിച്ചത് സാധാരണ ഷീല്‍ഡായിരുന്നുവെന്ന് ഭാര്യ പറയുന്നു. സംവിധായകന് പോലും തിരക്ക് കാരണം അത് ശ്രദ്ധിച്ചില്ലായിരുന്നുവെന്ന മറുപടിയാണ് പിന്നീട് ലഭിച്ചത്. ആ ചിത്രത്തിന്റെ നെട്ടെല്ല് തന്നെ തിരക്കഥയായിരുന്നു. ലോഹിതാദസിന്റെ തിരക്കഥയ്ക്ക് അത്രയധികം പ്രാധാന്യം നല്‍കേണ്ടതില്ലെന്നായിരിക്കാം അന്ന് അവര്‍ നല്‍കിയതെന്നും” സിന്ധു പറയുന്നു
കിരീടത്തിന്റെ പോസ്റ്ററുകളിലൊന്നും അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല. കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ വഴിയില്‍ കാണുന്ന പോസ്റ്ററുകളിലൊന്നില്‍ പോലും തന്റെ പേര് കാണുന്നില്ലല്ലോയെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.
Post Your Comments