GeneralKollywoodLatest News

ബലമായി ആലിംഗനം ചെയ്തു; വിവാദമായ ആ പ്രണയ രംഗത്തെക്കുറിച്ച് താരപുത്രി

മലയാളി നടി ശ്രുതി ഹരിഹരന്‍ തെന്നിന്ത്യന്‍ താരം അര്‍ജ്ജുനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. അരുണ്‍ വൈദ്യനാഥന്‍ ഒരുക്കിയ നിബുണന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് അര്‍ജുന്‍ മോശമായി പെരുമാറിയെന്നായിരുന്നു ശ്രുതിയുടെ ആരോപണം. അണിയറ പ്രവര്‍ത്തകരുടെ മുന്‍പില്‍ വച്ചാണ് സംഭവം നടന്നതെന്ന് ശ്രുതി മീ ടു ക്യാമ്പയിന്റെ ഭാഗമായി വെളിപ്പെടുത്തി. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് അര്‍ജ്ജുന്റെ മകള്‍ ഐശ്വര്യ.

”ശ്രുതി പറഞ്ഞതില്‍ എവിടെയാണ് പീഡനം? ശ്രുതിയേപ്പോലുള്ളവര്‍ മീ ടൂ കാമ്പയിന്റെ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. അച്ഛന്‍ മിക്കപ്പോഴും ഞങ്ങളുമായി തിരക്കഥയൊക്കെ ചര്‍ച്ച ചെയ്യാറുണ്ട്. ആ ചിത്രത്തില്‍ അച്ഛന് താല്‍പര്യമില്ലാത്ത ഒരു പ്രണയരംഗമുണ്ടായിരുന്നു. ഇത് നീക്കം ചെയ്യാന്‍ സംവിധായകന്‍ തയ്യാറാണെങ്കില്‍ മാത്രമേ സിനിമയില്‍ അഭിനയിക്കൂ എന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. അച്ഛന്റെ അഭിപ്രായം സംവിധായകന്‍ സ്വീകരിക്കുകയും ചെയ്തു. ഒരുപാട് മാറ്റങ്ങള്‍ വരുത്തിയാണ് ആ രംഗം ചിത്രീകരിച്ചത്” -ഐശ്വര്യ വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button