GeneralLatest NewsMollywood

നഗ്ന ചിത്രം അയയ്ക്കൂ, പണം തരാം; വിമര്‍ശനവുമായി നടി അന്‍സിബ

സിനിമാ മേഖലയില്‍ മീ ടു ക്യാമ്പയിന്‍ ചര്ച്ചയാകുമ്പോള്‍ സൈബര്‍ മേഖലയില്‍ നിന്നുമുണ്ടാകുന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറയുകയാണ്‌ നടി അന്‍സിബ. നഗ്ന ചിത്രം ചോദിച്ചുകൊണ്ട് ഒരാള്‍ അയച്ച സന്ദേശം പുറത്തുവിട്ടുകൊണ്ടാണ് താരം ഇത് വെളിപ്പെടുത്തുന്നത്.

നഗ്ന ചിത്രം അയച്ചാല്‍ പണം നല്‍കാമെന്നു തനിക്ക് സമൂഹ മാധ്യമത്തിലൂടെ മെസ്സേജ് അയച്ചതിനെക്കുറിച്ചാണ് അന്സിബ തുറന്നു പറയുന്നത്. അജീഷ് എന്ന് പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് സന്ദേശം വന്നിരിക്കുന്നത്. താന്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ താഴെ മെസേജ് ഇന്‍ബോക്‌സ് നോക്കാന്‍ പറഞ്ഞ് അജീഷ് കമന്റിട്ടു. അതില്‍ വന്ന മോശം മെസേജിനു അന്‍സിബ ഫേക്ക് അക്കൗണ്ടില്‍ നിന്ന് മേസേജ് അയച്ചാല്‍ മനസിലാവില്ലെന്ന് കരുതിയോ എന്ന് ചോദിച്ചു. ടെക്‌നോളജി വളര്‍ന്നെന്നും നിങ്ങളുടെ അറിവിനേക്കാള്‍ വലുതാണ് അതെന്നുമായിരുന്നു അജീഷിന് നല്‍കിയ മറുപടി. എന്നാല്‍ ഇത് തന്റെ യഥാര്‍ത്ഥ അക്കൗണ്ട് തന്നെയാണ് എന്നായിരുന്നു അയാളുടെ മറുപടി.

മീ ടു പോലെ ധീരമായ ക്യാംപെയ്‌നുകള്‍ ലോകം മുഴുവന്‍ ചര്‍ച്ചയാകുമ്പോഴാണ് ഇതുപോലുള്ളവര്‍ അതിനെ നിസ്സാരവത്കരിക്കുന്നതെന്നും അന്‍സിബ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button