നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന് എന്ന ചിത്രത്തിലൂടെയാണ് സലിംകുമാര്‍ സിനിമയിലേക്കുള്ള രണ്ടാം വരവ് അവിസ്മരണീയമാക്കുന്നത്, അഭിനയ രംഗത്തേയ്ക്കുള്ള സലിം കുമാറിന്റെ തിരിച്ചു വരവ് പ്രേക്ഷകര്‍ ഏറെ ആഗ്രഹിച്ചതുമാണ്, തുടക്കകാലത്തും, തുടര്‍ വരവിലും തന്റെ എല്ലാ ഭാഗ്യങ്ങള്‍ക്കും കാരണക്കാരനായ നാദിര്‍ഷയെക്കുറിച്ച് ഏറെ വൈകാരികമായി പങ്കുവെയ്ക്കുകയാണ് സലിം കുമാര്‍
“നാദിർഷ സംവിധാനം ചെയ്ത ആദ്യ സിനിമ അമർ അക്ബർ അന്തോണിയിൽ എനിക്ക് അഭിനയിക്കാൻ സാധിച്ചില്ല. ശാരീരികമായ കുറച്ച് ബുദ്ധിമുട്ടുകൾ കൊണ്ടായിരുന്നു അത്. എന്നാലും ആ ചിത്രത്തിന് ക്ലാപ്പടിച്ചത് ഞാനാണ്. കട്ടപ്പനയിലെ റിത്വിക് റോഷനിലും ആ റോൾ ഞാൻ തന്നെ ചെയ്തു. എന്റെ ജീവിതത്തിലെ എല്ലാ ടേണിങ് പോയിന്റുകളും നാദിർഷയാണ് നൽകിയത്. എന്നെ ആദ്യമായി സിനിമയിൽ അഭിനയിപ്പിച്ചത് നാദിർഷ പറഞ്ഞിട്ടാണ്. എന്നെ ആദ്യമായി ദുബായിൽ കൊണ്ടുപോയത് നാദിർഷയാണ്. അമേരിക്കയിലേയ്ക്ക് ആദ്യമായി പോയത് നാദിർഷ തന്ന അവസരമാണ്”. സലിംകുമാര്‍ ഒരു പ്രമുഖ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
ദിലീപ് നാദിര്‍ഷ സലിം കുമാര്‍ ടീം സ്റ്റേജ് ഷോകളിലെ പ്രേക്ഷകരുടെ ഇഷ്ടടീമായിരുന്നു. മിമിക്രി എന്ന ജനപ്രീതിയുള്ള കലാരൂപം മലയാളികള്‍ക്ക് സമ്മാനിച്ച അതുല്യനടനായിരുന്നു സലിം കുമാര്‍, സ്വന്തം ശൈലിയിലൂടെ ഹാസ്യത്തിന്ദേ പുതിയ മാനം നല്കി ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്ന സലിം കുമാര്‍ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തില്‍ അഭിനയിച്ചു ഇമോഷണലായുള്ള ഭാവങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ഇരുത്തം വന്ന മലയാളനടനാണ്. ദേശീയയ അംഗീകാരങ്ങള്‍ ഉള്‍പ്പടെ മലയാള സിനിമ ലോകത്തിനു നിരവധി അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ച സലിം കുമാര്‍ സംവിധായകനെന്ന നിലയിലും പ്രേക്ഷകര്‍ക്ക് പരിചിതനായി കഴിഞ്ഞു.
Post Your Comments