GeneralLatest NewsMollywood

പെണ്‍കുട്ടികള്‍ ശബരിമല കയറിയാല്‍ ഇനി സംഭവിക്കാന്‍ പോകുന്നത്; ഷീലയും നെടുമുടി വേണുയും പ്രതികരിക്കുന്നു

ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ചു ഉണ്ടായ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ക്ഷേത്ര പ്രവേശനത്തിന് ശ്രമിച്ച യുവതികളെ ഭക്തര്‍ പ്രതിഷേധത്തിലൂടെ തിരിച്ചയക്കുന്ന കാഴ്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ഈ വിധിക്കെതിരെ നിരവധിയിടങ്ങളില്‍ ഭക്തര്‍ നാമ ജമ ഘോഷയാത്രയുമായി പ്രതിഷേധം അറിയിക്കുന്നുണ്ട്. ഈ അവസരത്തില്‍ ശബരിമല കയറാനൊരുങ്ങുന്ന യുവതികള്‍ക്കെതിരെ നടി ഷീലയും നടന്‍ നെടുമുടി വേണുവും രംഗത്ത്. കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് ക്ഷേത്ര മര്യാദകള്‍ക്കൊപ്പം പെരുമാറിയാല്‍ യുവതികള്‍ക്ക് നന്നായിരിക്കുമെന്ന് ഷീല പറഞ്ഞു. വിധി നടപ്പിലാക്കിയാല്‍ കാടുകള്‍ നശിച്ച ഒരു നഗരമായി സന്നിധാനം ശബരിമല മാറുമെന്ന് നെടുമുടി വേണു പറഞ്ഞു.

ഷീലയുടെ വാക്കുകള്‍ ഇങ്ങനെ… ‘ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിവിധി വന്നു. കോടതിക്ക് അങ്ങനെയെ വിധി പറയാന്‍ കഴിയുള്ളു എന്നുതന്നെയാണ് എന്റെ അഭിപ്രായം. എന്നാല്‍, പെണ്‍കുട്ടികള്‍ ശബരിമല കയറിയാല്‍ ഇനി സംഭവിക്കാന്‍ പോകുന്ന പല കാര്യങ്ങളുമുണ്ട്. പുരുഷന്മാര്‍ തള്ളി, നുള്ളി, നോക്കി എന്നുതുടങ്ങിയ പരാതികളും പരിഭവങ്ങളുമുണ്ടാകാന്‍ സാധ്യതയുണ്ട്. കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് ക്ഷേത്ര മര്യാദകള്‍ക്കൊപ്പം പെരുമാറിയാല്‍ നന്നായിരിക്കും.’

‘സുപ്രീംകോടതി വിധി വന്നത് ശരി. കോടതിക്ക് അങ്ങനെയെ കാണാന്‍ കഴിയൂ. പുരുഷന്മാരും സ്ത്രീകളും ശബരിമല കയറുന്നതില്‍ വേര്‍തിരിവോടെ കോടതിക്ക് നില്‍ക്കാനാവില്ല. ശബരിമല കാലക്രമേണ കാടുകള്‍ നശിച്ച ഒരു നഗരമായി മാറുകയും വന്‍കിട ഹോട്ടലുകളും കെട്ടിട സമുച്ചയങ്ങളും ഉണ്ടാകുകയും ആണായാലും പെണ്ണായാലും ആളുകള്‍ അടിച്ചുപൊളിച്ച് ജീവിക്കാനുള്ള ഒരു സ്ഥലമായും മാറും. ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ ഭാവിയില്‍ അതായിരിക്കും സംഭവിക്കാന്‍ പോകുന്നത്. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് നടുവില്‍ ശബരിമല. പതിനെട്ടാം പടി വളരെ വീതി കുറഞ്ഞിട്ടുള്ളതാണ്.

അതുവഴി സ്ത്രീകള്‍ക്കൊപ്പം കയറുക പ്രയാസമായിരിക്കും. കൊച്ചുകുട്ടികള്‍ക്കും 50 വയസുകഴിഞ്ഞവര്‍ക്കും ശബരിമലയില്‍ കയറാമല്ലോ. ആ പ്രായം വരെ കാത്തിരിക്കാന്‍ സ്ത്രീകള്‍ എന്തിന് മടിക്കണം? ശബരിമലയില്‍ പോകണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ചെറുപ്പക്കാരായ സ്ത്രീകളുണ്ടെങ്കില്‍ അവര്‍ പോകട്ടെ, പോയി അനുഭവിക്കട്ടെ..’ നെടുമുടി വേണുവും പ്രതികരിച്ചു

shortlink

Related Articles

Post Your Comments


Back to top button