![](/movie/wp-content/uploads/2018/10/amma-icc-.jpg)
വനിതാ താരങ്ങള്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ അമ്മയില്‍ ചര്‍ച്ച ചെയ്യാന്‍ വനിതാ സെല്‍. താര സംഘടനയായ അമ്മയുടെ ആദ്യ വനിതാ സെല്‍ യോഗം കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരന് എന്നിവരുടെ നേതൃത്വത്തില്‍ നടന്നു. കഴിഞ്ഞ പത്തൊമ്പതിന് അമ്മ എക്സിക്യൂട്ടീവ് യോഗത്തിനുശേഷമായിരുന്നു മറ്റ് ഒമ്പത് നടിമാര്‍ പങ്കെടുത്ത യോഗം കൊച്ചിയില്‍ നടന്നത്. മഞ്ജു പിള്ള, ഷംന കാസിം, സീനത്ത്, തസ്നി ഖാന്, ലക്ഷ്മി പ്രിയ, ബീനാ ആന്റണി, ഉഷ, ലിസി ജോസ്, പ്രിയങ്ക എന്നിവരായിരുന്നു യോഗത്തിനെത്തിയത്. സിനിമാ മേഖലയില്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം പലരും യോഗത്തില്‍ തുറന്നു പറഞ്ഞു. മീറ്റൂ വെളിപ്പെടുത്തലിന് സമാനമായിരുന്നു പലതും.
അമ്മയ്ക്കു വേണ്ടി ഈ യോഗം റെക്കാഡ് ചെയ്തിരുന്നു . എന്നാല്‍ ഈ യോഗത്തിന്റെ ദൃശ്യങ്ങള്‍ ഒരു നടി വീഡിയോയില്‍ പകര്‍ത്തിയത് സംഘടനയെ പ്രതിസന്ധിയില്‍ ആക്കുമോ എന്നാണു ഭയം. നടിമാരുടെ ആരോപണങ്ങളുടെ തെളിവു കൈയ്യിലിരിക്കേ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ സംഘടന എന്ത് നടപടിയെടുക്കുമെന്ന ചോദ്യമാണ് ഇനി ഉയരുന്നത്.
Post Your Comments