
കോളിവുഡില്‍ എന്നും വാര്‍ത്തകളില്‍ നിറയുന്ന പ്രണയ ജോഡികളാണ് വരലക്ഷ്മിയും വിശാലും. ഇരുവരുടെയും പ്രണയ വാര്‍ത്ത കുറച്ചു കാലങ്ങളായി ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നുണ്ട്. സിനിമാ മേഖലയിലെ ചൂടന്‍ ചര്‍ച്ചയായ മീ ടു ക്യാംപെയ്നെക്കുറിച്ച് സംസാരിക്കുമ്പോള്‍ വരലക്ഷ്മി വിശാലിനെക്കുറിച്ചും തുറന്നു പറയുന്നു.
മീ ടൂ ക്യാംപെയ്ന് താന്‍ പൂര്‍ണ പിന്തുണ നല്‍കുന്നുവെന്ന് പറഞ്ഞ വരലക്ഷ്മി അക്രമണം നടക്കുമ്പോള്‍ തന്നെ പ്രതികരിക്കാന്‍ കഴിയണമെന്നും കൂട്ടിച്ചേര്‍ത്തു. വിശാലിന്റെ കല്ല്യാണത്തെക്കുറിച്ച് ഞാന്‍ തന്നെ ചോദിച്ചിട്ടുണ്ട്. ഇനിയും നീണ്ടുപോയാല്‍ ആരും പെണ്‍കുട്ടിയെ തരില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ തന്നെ മുന്‍കൈ എടുത്ത് അവന് പെണ് നോക്കിയപ്പോള്‍ വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ നടികര്‍ സംഘം ബില്‍ഡിങ് പണിതുകഴിഞ്ഞ ശേഷം മാത്രമേ വിവാഹം ചെയ്യൂ എന്നാണ് വിശാല്‍ പറയുന്നത്. അത് വിവാഹം ഒഴിവാക്കാനുള്ള ഒരു തന്ത്രമല്ലേയെന്നും വരലക്ഷ്മി ചോദിക്കുന്നു. ”കെട്ടിടത്തിന്റെ പണി എപ്പോള്‍ കഴിഞ്ഞ് ഇവന് വിവാഹം കഴിക്കുമെന്ന് എനിക്ക് അറിയില്ല. കല്ല്യാണത്തില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയാണോ അവന് അങ്ങനൊരു നിബന്ധന വെച്ചതെന്ന് തോന്നുന്നു.”
Post Your Comments