താര സംഘടനയായ അമ്മയും വനിതാ കൂടായ്മയും തമ്മില്ല പ്രശ്നത്തില്‍ വീണ്ടും വിമര്‍ശനവുമായി നടന് ബാബുരാജ്. മോഹന്‍ലാലിനെ ചെളിവാരിയെറിഞ്ഞ് ഡബ്ലിയുസിസി നേട്ടത്തിനു ശ്രമിക്കുകയാണെന്ന് അമ്മ നിര്‍വാഹക സമിതി അംഗം കൂടിയായ ബാബുരാജ് പറഞ്ഞു. രാജ്യാന്തരതലത്തില്‍ സംഘടനയുടെ കീര്‍ത്തി വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഗൂഢ അജണ്ടയുണ്ട്. സിനിമകളില്‍ അഭിനയിക്കുക മാത്രമല്ല അവരുടെ ലക്ഷ്യം. ഡബ്ലിയുസിസിയെ പിന്തുണയ്ക്കുന്ന ഒരാള്‍പോലും ഇപ്പോള്‍ അമ്മയിലില്ലെന്നും ഒരു ചാനലിനു നല്കിയ പ്രത്യേക പരിപാടിയില്‍ ബാബുരാജ് അഭിപ്രായപ്പെട്ടു.
ആക്രമിക്കപ്പെട്ട നടിയെ ഡബ്ലിയുസിസി സംഘടനയുടെ വളര്‍ച്ചയ്ക്കുവേണ്ടി ഇരയാക്കുകയാണെന്നും ഇരയ്ക്കുവേണ്ടി സംഘടന ഇതുവരെ ഒന്നുംചെയ്തിട്ടില്ലെന്ന് മാത്രമല്ല അവരെ രക്തസാക്ഷിയായി ഒപ്പം നിര്‍ത്തിയാണ് ഡബ്ലിയുസിസി പ്രവര്‍ത്തിക്കുന്നതെന്നും ബാബുരാജ് ആരോപിച്ചു.
Post Your Comments