സംഗീത റിയാലിറ്റി ഷോ ജഡ്ജിനെതിരെ ഗുരുതര ആരോപണവുമായി ഗായികമാര്‍. ഗായകനും സംഗീത സംവിധായകനുമായ അനു മാലിക്കിനെതിരേ . സോന മൊഹാപാത്ര, ശ്വേത പണ്ഡിറ്റ് എന്നീ രണ്ട് ഗായികമാര്‍ക്ക് പുറമെ പേരു വെളിപ്പെടുത്താത്ത രണ്ട് ഗായികമാര്‍ കൂടി ലൈംഗിക പീഡന ആരോപണം ഉന്നയിച്ചു രംഗത്ത്. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞെങ്കിലും മാലിക്കിനെതിരെ നടപടിയുമായി സോണി ചാനല്‍. ഇന്ത്യന്‍ ഐഡല്‍ 10ന്റെ വിധികര്‍ത്താവിന്റെ സ്ഥാനത്ത് നിന്ന് സോണി ടിവി മാലിക്കിനെ നീക്കിയതായി റിപ്പോര്‍ട്ട്.
തൊണ്ണൂറുകളില്‍ സിനിമയില്‍ പാടാന്‍ അവസരം തേടിയെത്തിയ തങ്ങളെ അനു മാലിക് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ഫെയ്സ്ബുക്കിലൂടെ ആരോപിച്ചത്. ഒരിക്കല്‍ മെഹബൂബ സ്റ്റുഡിയോയില്‍ വച്ചും പിന്നീട് ഒരു ഗാനമേളയുടെ ഒരുക്കത്തിനിടെ മാലിക്കിന്റെ വീട്ടില്‍ വച്ചുമാണ് പീഡനശ്രമം ഉണ്ടായതെന്നു ഒരു ഗായിക പറയുന്നു. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് മാലിക് തന്റെ വസ്ത്രം അഴിക്കാന്‍ ശ്രമിക്കുകയും സ്വയം വിവസ്ത്രനാവുകയും ചെയ്തതായി അവര്‍ ആരോപിച്ചു.പിന്നീട് വീട്ടില്‍ കൊണ്ടുവിടുമ്പോള്‍ രാത്രി ആളൊഴിഞ്ഞ ഒരു സ്ഥലത്ത് കാര്‍ നിര്‍ത്തി തന്നെ ഓറല്‍ സെക്സിന് നിര്‍ബന്ധിച്ചുവെന്നും ഒരു സുരക്ഷാ ജീവനക്കാരന് എത്തിയതോടെ താന്‍ രക്ഷപ്പെടുകയായിരുന്നു.
Post Your Comments