മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടൻ വിനോദ് കോവൂര്‍. നടന്റെ ‘രണ്ടാം കല്യാണത്തിന് ‘ ആശംസയുമായി നടി സുരഭി. വാർത്ത കേട്ട് ആരും തെറ്റിദ്ധരിക്കേണ്ട. വിനോദ് കോവൂരിന്റെ 18–ാം വിവാഹ വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. ഈ സുദിനത്തിൽ വിനോദ് തന്റെ ഭാര്യയെ ഒരിക്കൽ കൂടി വിവാഹം ചെയ്തതാണ് സംഭവം. രണ്ടാം വിവാഹത്തിന് ആശംസയുമായി സുരഭി എത്തിയതോടെ ആരാധകര്‍ ആദ്യം ഒന്ന് അമ്പരന്നു. പിന്നീടാണ് രസകരമായ ആ രണ്ടാം കല്യാണത്തിന്റെ കാരണമറിഞ്ഞത്.
ഭാര്യ ദേവുവിനുള്ള വിവാഹ സമ്മാനവും പിറന്നാള്‍ സമ്മാനവുമായിരുന്നു ഗുരുവായൂരില്‍ വച്ച് നടന്ന ഈ വിവാഹം. ഏറെ നാളായി ഇരുവരും മനസിൽ സൂക്ഷിച്ച ആഗ്രഹമായിരുന്നു ഗുരുവായൂരിൽ നിന്നും താലികെട്ടുക എന്നതെന്നും താരം പറയുന്നു.
കല്യാണത്തെപ്പറ്റി സുരഭി ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ
പ്രിയ സുഹൃത്ത് വിനോദ് കോവൂർ ( ഞമ്മളെ സ്വന്തം മൂസക്കായി ) സ്വന്തം ഭാര്യ ദേവൂനെ 18 വർഷം തികയുന്ന ഈ വിവാഹ വാർഷിക ദിനത്തിൽ പിന്നേം കല്ല്യാണം കഴിച്ചു. ഏറെ നാളായി രണ്ടാളും മനസിൽ സൂക്ഷിച്ച ആഗ്രഹമായിരുന്നു ഗുരുവായൂരിൽ നിന്നും താലികെട്ടുക എന്നത്.
ഇന്ന് അത് നടുന്നു.ദേവുന്റെ പിറന്നാൾ കൂടയാണ് ഇന്ന് .ഇത് ദേവൂനുള്ള പിറന്നാൾ സമ്മാനം ആണെന്നാണ് വിനോദേട്ടൻ പറയുന്നത്. "മൂസക്കായി പോയി വേറാരെയും കിട്ടാത്തത് ഞമ്മളെ ഭാഗ്യം’ വല്ലാത്ത പഹയൻ തന്നെ
എന്ന് സ്വന്തം പാത്തു.
Post Your Comments