സിനിമാ ലോകത്തെ ചൂടന്‍ വിഷയമായി മീ ടു ക്യാമ്പയിന് മാറിക്കഴിഞ്ഞു. പല താരങ്ങളും സിനിമാ മേഖലയില്‍ നിന്നുമുണ്ടായ ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തി. ഈ അവസരത്തില്‍ തന്റെ തീരുമാനം വ്യക്തമാക്കിയിരിക്കുകയാണ് നടി ലാറ ദത്ത. മീടു വിവാദത്തില്‍ കുരുങ്ങിയ പ്രശസ്ത സംവിധായകനും കാസ്റ്റിംഗ് ഡയറക്ടറുമായ മുകേഷ് ചാബ്രയുടെ ഓഫര്‍ നിരസിച്ചിരിക്കുകയാണ് താരം. ആരോപണവിധേയനായ സംവിധായകനൊപ്പം അഭിനയിക്കണ്ടെന്ന തീരുമാനമാണ് ലാറ എടുത്തിരിക്കുന്നത്. ട്വിറ്ററിലൂടെ ലാറയുടെ ഭര്‍ത്താവും ഇന്ത്യന്‍ ടെന്നീസ് താരവുമായ മഹേഷ് ഭുപതിയാണ് ഈ വിവരം പുറത്തുവിട്ടത്.
രണ്ട് ദിവസം മുന്‍പ് ലാറയ്ക്ക് മുകേഷ് ചാബ്രയുടെ കാസ്റ്റിഗ് കമ്ബനി വഴി ഒരു അന്താരാഷ്ട്ര ഡിജിറ്റല്‍ പ്ലാറ്റ്ഫോമുമായി സഹകരിക്കാന്‍ ക്ഷണം ലഭിച്ചെന്നും എന്നാല്‍ ലാറ അവരുമായി സഹകരിക്കാന്‍ വിസമ്മതം അറിയിച്ചുകൊണ്ട് മറുപടി നല്‍കുകയായിരുന്നെന്നും ഭൂപതി ട്വീറ്റില്‍ കുറിക്കുന്നു.
‘ലാറയുടെ സുഹൃത്തുക്കളായ പലരും ഈ വിഷയത്തില്‍ തുറന്നുപറച്ചിലുകള്‍ നടത്തുകയും ആരോപണവിധേയരാകുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇന്ഡസ്ട്രിയിലെ പല പ്രമുഖരും പ്രതികരിക്കാന്‍ വിസ്സമ്മതിക്കുകയാണ്. സാജിദ് ഖാന് ഹൗസ്ഫുള് 4 സംവിധാനം ചെയ്യില്ല, പക്ഷെ അതുമാത്രം മതിയോ ? സുഹേല്‍ സേത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചാല്‍ പല പ്രമുഖര്ക്കൊപ്പവുമുള്ള ചിത്രങ്ങള്‍ കാണാന്‍ കഴിയും എന്നിട്ടും അതില്‍ ഒരാള്‍ക്കുപോലും ഈ വിഷയത്തില്‍ പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ല. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടും ഇപ്പോഴും മിണ്ടാതിരിക്കുന്ന സ്ത്രീകളും ഇങ്ങനെയുള്ള അനീതികള്‍ക്ക് മൗനമായി കൂട്ടുനില്ക്കേണ്ടിവന്നിട്ടുള്ള പുരുഷന്മാര്ക്കും എല്ലാം ശരിയാക്കാനുള്ള അവസരമാണിത്” – ഭുപതി പറയുന്നു.
Post Your Comments