
വനിതാ കൂട്ടായ്മയുടെ ആവശ്യങ്ങള്‍ക്ക് മറുപടിയുമായി താര സംഘടനയായ അമ്മ. ഡബ്ല്യു.സി.സിയും അമ്മയും തമ്മിലുള്ള പ്രശ്നങ്ങൾ സംബന്ധിച്ച് നടൻ സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനവും താന്‍ പുറത്തിറക്കിയ പത്രക്കുറിപ്പും മോഹന്‍ലാലിന്റെ അറിവോടെയാണെന്ന് ജഗദീഷ്.
അമ്മയുടെ മീറ്റിംഗ് കഴിഞ്ഞ ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ജഗദീഷ് ഇത് തുറന്നു പറയുന്നത്. തങ്ങള്‍ തമ്മില്‍ ഇതിന് മുമ്പും തര്‍ക്കമുണ്ടായിട്ടുണ്ടെന്നും അതെല്ലാം തന്നെ പറഞ്ഞു തീര്‍ത്ത് സൗഹൃദത്തില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. കൂടാതെ കെ.പി.എ.സി ലളിത എന്ന മെമ്പര്‍ക്ക് സംസാരിക്കാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത സംഘടനയല്ല അമ്മയെന്നും സിദ്ധിഖിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ താരം പങ്കെടുത്തതില്‍ തെറ്റില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
Post Your Comments