GeneralLatest NewsMollywood

സ്നേഹിച്ചും ജീവിച്ചും കൊതി തീരും മുമ്പേ വേര്‍പിരിഞ്ഞു; ശാന്തിയുടെ ഓർമ്മകളെ നെഞ്ചേറ്റി വീണ്ടും ബിജിബാൽ

സ്നേഹിച്ചും ജീവിച്ചും കൊതി തീരും മുമ്പേ വേര്‍പിരിയേണ്ടി വരുന്നത് ഏറ്റവും വേദന നിറഞ്ഞ നിമിഷമാണ്. ജീവന്റെ ജീവനായ പ്രിയപ്പെട്ടവള്‍ നഷ്ടപ്പെട്ടുപോയ വേദനയില്‍ കഴിയുമ്പോഴും അവരെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ജീവിക്കാനുള്ള പ്രേരണ കണ്ടെത്തുകയാണ് ബിജിപാല്‍.

ജീവിതത്തില്‍ സ്നേഹിച്ചു കൊതി തീരും മുപേ തന്നെ തന്റെ പ്രിയപ്പെട്ടവളെ മരണം തട്ടിയെടുത്തി. മക്കളായ ദയക്കും ദേവദത്തിനും അവരുടെ അമ്മയെ നഷ്ടമായി. കഴിഞ്ഞ ഒരു ഓഗസ്റ്റ് മാസത്തിലാണ് ബിജിബാലിന്റെ ഭാര്യ ശാന്തി മരണത്തിനു കീഴടങ്ങിയത്. ഭാര്യ ശാന്തിയുടെ ഓർമ്മകളുടെ ചിറകിലേറിയാണ് താനും കുഞ്ഞുങ്ങളും ഇപ്പോഴും ജീവിക്കുന്നതെന്ന് ഈ വിജയദശമി ദിനത്തിലും ബിജിബാൽ പങ്കുവയ്ക്കുന്നു. ശാന്തിയുടെ നൃത്ത വിഡിയോകൾ പങ്കുവച്ചുകൊണ്ടാണ് ബിജിബാൽ ആ ഓർമ്മകളെ തിരിച്ചു പിടിക്കുന്നത്.

സകലദേവ നുതേ, മയി മീനാക്ഷി, അർധനാരീശ്വരം, ശ്രീ ചക്രരാജ സിംഹാസനേശ്വരി എന്നിങ്ങന്നെ ശാന്തി അവതരിപ്പിച്ച നൃത്തത്തിന്റെ വിഡിയോയാണ് ബിജിബാൽ സോഷ്യൽ മീഡിയിലൂടെ പങ്കുവച്ചത്.

shortlink

Post Your Comments


Back to top button